Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിവസ്ത്രത്തിലൊളിപ്പിച്ച് മയക്കുമരുന്ന് വില്‍പ്പന നഴ്സിന് ജീവപര്യന്തം

Dubai
ദുബായ്: അടിവസ്ത്രത്തിലൊളിപ്പിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ നഴ്‌സി(34)നും സുഹൃത്തി(33) നും ജീവപര്യന്തം തടവ്. ദുബായ് കോടതിയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷയ്ക്ക് പുറമെ 100,000 ദിര്‍ഹം പിഴ അടയ്ക്കാനും കകോടതി ഉത്തരവിട്ടു. ഫിലിപ്പീന്‍സുകാരാണ് പ്രതികള്‍.

പൊലീസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് പ്രതികളെ കുടുക്കിയത്. ഇവരുടെ അടിവസ്ത്രത്തില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്ത്. മെത്താംഫെന്റാമിന്‍, ആംഫെന്റാമിന്‍ എന്നീ മയക്കുമരുന്നുകളാണ് പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. അടിവ്‌സത്രത്തില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് വില്‍ക്കുകയായിരുന്നു ഇവരുടെ പതിവ്.0.53 ഗ്രം മെത്താംഫെന്റാമിന്‍ നഴ്‌സിന്റെ അടിവ്‌സത്രത്തില്‍ നിന്നും 0.46ഗ്രം മയക്കുമരുന്ന് സുഹൃത്തില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെ പ്രതികളെ തെളിവുകളോടെ പിടികൂടുകയായിരുന്നു. എന്നാല്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ശ്രമിച്ചത് ഇരുവരും കോടതിയില്‍ നിഷേധിച്ചു. ലൂയിസ് എന്നൊരാളില്‍ നിന്നാണ് തങ്ങള്‍ക്ക് മയക്കു മരുന്ന് ലഭിയ്ക്കുന്നതെന്ന് നഴ്‌സ് കോടതില്‍ പറഞ്ഞു. ശിക്ഷ കഴിഞ്ഞ് രണ്ട് പേരെയും നാടുകടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+