കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉതുപ്പ് വര്‍ഗ്ഗീസ് ഇന്റര്‍പോളിന്റെ പിടിയില്‍... ആരാണ് ഈ ഉതുപ്പ് വര്‍ഗ്ഗീസ്?

Google Oneindia Malayalam News

കുവൈത്ത് സിറ്റി: നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി ഉതുപ്പ് വര്‍ഗ്ഗീസ് ഒടുവില്‍ പിടിയിലായി. അബുദാബിയില്‍ വച്ച് ഇന്റര്‍പോള്‍ ആണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ അല്‍ സറഫ എന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി മലയാളികളില്‍ നിന്ന് മുന്നൂറ് കോടി രൂപയോളം തട്ടിയെടുത്തു എന്നതാണ് ഉതുപ്പ് വര്‍ഗ്ഗീസിനെതിരെയുള്ള കേസ്. കേസില്‍ മൂന്നാം പ്രതിയാണ് ഇയാള്‍.

ഉതുപ്പ് വര്‍ഗ്ഗീസിനെ സംരക്ഷിയ്ക്കുന്നത് കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളാണെന്ന് തുടക്കം മുതലേ ആരോപണം ഉണ്ട്. ആരാണ് ഈ ഉതുപ്പ് വര്‍ഗ്ഗീസ്?

ഉതുപ്പ് വര്‍ഗ്ഗീസ്

ഉതുപ്പ് വര്‍ഗ്ഗീസ്

മയിലക്കാട്ട് ഉതുപ്പ് വര്‍ഗ്ഗീസ്... മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയാണ് സ്വദേശം. നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ കോടികളാണ് ഇയാള്‍ തട്ടിയെടുത്തത്.

അല്‍ സറഫ

അല്‍ സറഫ

അല്‍ സറഫ എന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴിയായിരുന്നു ഉതുപ്പ് വര്‍ഗ്ഗീസിന്റെ തട്ടിപ്പ്.

300 കോടി രൂപ

300 കോടി രൂപ

റിക്രൂട്ട് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 19,500 രൂപ വീതം ഈടാക്കാനാണ് ഏജന്‍സിയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഉതുപ്പ് വര്‍ഗ്ഗീസ് വാങ്ങിയത് പത്തൊമ്പതര ലക്ഷം രൂപ വീതം ആയിരുന്നു.

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്

ഈ തട്ടിപ്പിന് കൂട്ടുനിന്നത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ആയ അഡോള്‍ഫ് ലോറന്‍സ് ആയിരുന്നു. ഇയാളാണ് കേസിലെ ഒന്നാം പ്രതി.

കുവൈത്തില്‍

കുവൈത്തില്‍

സംഭവം കേരളത്തില്‍ വലിയ വിവാദമായപ്പോഴും കുവൈത്തിലെത്തിയ നഴ്‌സുമാരില്‍ നിന്ന് നേരിട്ടെത്തി ഉതുപ്പ് വര്‍ഗ്ഗീസ് പണം പിരിച്ചു.

അറസ്റ്റും വിട്ടയക്കലും

അറസ്റ്റും വിട്ടയക്കലും

നഴ്‌സുമാരില്‍ നിന്ന് പണം ഈടാക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച് മാധ്യമ പ്രവര്‍ത്തകരെ ഉതുപ്പ് വര്‍ഗ്ഗീസ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് കുവൈത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

ഉന്നത ബന്ധം

ഉന്നത ബന്ധം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും മന്ത്രിസഭയിലെ പല മന്ത്രിമാരുമായും ഉതുപ്പ് വര്‍ഗ്ഗീസിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് തെളിയിക്കുന്ന ചില ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

സിബിഐ

സിബിഐ

കേസന്വേഷണം സിബിഐ ഏറ്റെടുത്തു. തുടര്‍ന്ന് ഉതുപ്പ് വര്‍ഗ്ഗീസിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി.

പിടികിട്ടാപ്പുള്ളി

പിടികിട്ടാപ്പുള്ളി

പിടികിട്ടാപ്പുള്ളിയായ ഉതുപ്പ് വര്‍ഗ്ഗീസിനെ ഇന്റര്‍പോള്‍ വാണ്ടഡ് ക്രിമിനല്‍സിന്റെ പട്ടികയില്‍ പെടുത്തി. പേരും ചിത്രവും വിവരങ്ങളും അടക്കം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

കേസില്‍ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് മനസ്സിലായതോടെ ഉതുപ്പ് വര്‍ഗ്ഗീസ് മുന്‍ കൂര്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചു. ആദ്യം ഇന്ത്യയിലെത്താനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

അധോലോക ബന്ധം

അധോലോക ബന്ധം

ഉതുപ്പ് വര്‍ഗീസിന് അധോലോക ബന്ധങ്ങളുണ്ടെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊടുംകുറ്റവാളിയാണ് ഇയാള്‍ എന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

അബുദാബിയില്‍ അറസ്റ്റ്

അബുദാബിയില്‍ അറസ്റ്റ്

അബുദാബിയില്‍ ഉതുപ്പ് വര്‍ഗ്ഗീസ് താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചാണ് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സിബിഐയ്ക്ക് കൈമാറും.

English summary
Nursing recruitment Fraud: Interpol arrets Uthup Varghese from Abu Dhabi . He will be handed over to CBI soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X