അധികാരം രാഷ്ട്രീയ പകപോക്കലിനാവരുത് ഒ രാജഗോപാല്‍
റാസല്‍ഖൈമ: രാഷ്ട്രീയത്തില്‍ വിത്യസ്ത ചേരികളില്‍ പ്രവര്‍ത്തിക്കുന്ന അനുയായികളുണ്ടെങ്കിലും ഭരണത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത് പിണറായി എന്ന കേരള മുഖ്യമന്ത്രിയുടെ ഉത്തവരാധിത്വമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
റാസല്‍ഖൈമയില്‍ ബിജെപി അനുകൂല ഗള്‍ഫ് സംഘടനയായ ഇന്ത്യന്‍ പീപ്പ്ള്‍സ് ഫോറം സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം രാഷ്ട്രീയ പകപോക്കലിനു വേണ്ടി ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ താമര വിരിയാതിരിക്കാന്‍ ഇരു മുന്നണികളും ചേര്‍ന്ന് രഹസ്യ ഉടമ്പടികള്‍ ഉണ്ടാക്കിയതായും കേരളം മാറി മാറി ഭരിച്ച സര്‍ക്കാറുകള്‍ കേരളത്തെ ഭ്രാന്താലയമാക്കിയെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. സുരേഷ് സ്വാഗതം പറഞ്ഞു. ഹരിപ്രിയന്‍ ഉപഹാരം നല്‍കി. റാഖ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗോപകുമാര്‍ ആശംസാ പ്രസംഗം നടത്തി.












Click it and Unblock the Notifications