ഒബ്സഷന്‍' ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം വെള്ളിയാഴ്ച
ഷാര്‍ജ: മത്സരിച്ച മേളകളിലെല്ലാം അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഷോര്‍ട്ട് ഫിലിം ഭഒബ്സഷന്' പ്രദര്‍ശനം വെള്ളിയാഴ്ച രാത്രി 7.30ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കും. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സലീം റഹ്മാന്റെയും ഹര്ഷന് ആന്ദ്രപ്പള്ളിയുടെയും പ്രഥമ സംവിധാന സംരംഭമായ ഭഒബ്സെഷന്' അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമ, മികച്ച നടന്, മികച്ച എഡിറ്റര്‍ എന്നിവക്കുള്ള പുരസ്കാരങ്ങളും ലെന്‍സ് വ്യൂ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകര്‍, മികച്ച നടന്, തൃശൂര്‍ ഭരത് പി.ജെ സ്മാരക ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ സ്പെഷ്യല്‍ ജ്യൂറി അവാര്‍ഡ് എന്നീ ബഹുമതികളും നേടി.
ഗോവ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലേക്കുള്ള ഔദ്യോഗിക ക്ഷണവും നിരവധി ഷോര്‍ട്ട് ഫിലിം മേളകളില്‍ മത്സരാനുമതിയും ലഭിച്ചിട്ടുണ്ട്. ഷാര്‍ജയിലെ ഒരു ലേബര്‍ ക്യാമ്പിലെ കഌനിംഗ് തൊഴിലാളി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം ലോക തൊഴിലാളി ദിനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രദര്‍ശന ശേഷം ജോണ്‍ പോളുമായി സംവാദത്തിന് അവസരവും ഒരുക്കിയിട്ടുണ്ട്. ജോണ്‍ പോളുമായി സിനിമയും സാഹിത്യവും ചര്‍ച്ച ചെയ്യാനുള്ള മികച്ച അവസരമാണിതെന്ന് നിര്‍മാതാവ് സുനില്‍ രാജ് പറഞ്ഞു. ഏഷ്യാനെറ്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രഹകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ അനീഷ് സുരേന്ദ്രനാണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത്. ഹര്ഷന്റെ കഥക്ക് തിരക്കഥാ ഭാഷ്യം ചമച്ചത് സജീവന് ചേനം ആണ്. പ്രദര്‍ശനത്തിലേക്ക് സിനിമാ പ്രേമികളെ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications