ദുബായ്;ബലിപെരുന്നാള്‍ ഒക്ടോബര്‍ 15ന് അവധി14മുതല്‍?

യുഎഇ ല്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസത്തെ അവധി ലഭിയ്ക്കാനാണ് സാധ്യത. വഖാഫത്ത് അറാഫത്ത് ദിനം ഒക്ടോബര്‍ 14 ന് ആണെന്നാണ് ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞത്. അതിനാല്‍ തന്നെ ഒക്ടോബര്‍ 14 തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 16 ബുധനാഴ്ച വരെ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് അവധി ദിനമായിരിയ്ക്കാനാണ് സാധ്യത. ഒക്ടോബര്‍ 17 ന് തിരികെ ജോലിയില്‍ പ്രവേശിയ്‌ക്കേണ്ടി വരും.
ബലിപെരുന്നാളിനോടനുബന്ധിച്ച് ഗവണ്‍മന്റെ് ഉദ്യോഗസ്ഥര്‍ക്ക് ആറ് ദിവസത്തെ അവധി ലഭിയ്ക്കും. അവധി ആരംഭിയ്ക്കുന്നത് ഒക്ടോബര്‍ 14 തിങ്കളാഴ്ചയായിരിയ്ക്കും. ഒക്ടോബര്‍ 19 ശനിയാഴ്ച അവധി തീരും. ബക്രീദിന് തൊട്ടുമുന്‍പ് തിങ്കളാഴ്ച അറാഫത്ത് ദിനമായതിനാല്‍ അന്ന് മുതല്‍ തന്നെ അവധി ദിനങ്ങള്‍ ആരംഭിയ്ക്കാനാണ് സാധ്യത. വ്യാഴം ,വെള്ളി പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പടെയാണ് ആറ് ദിവസത്തെ അവധി പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിയ്ക്കുന്നത്. ഉദ്യോഗസ്ഥര്‍ തിരികെ ഒക്ടോബര്‍ 20 ന് ജോലിയില്‍ പ്രവേശിയ്ക്കണം.












Click it and Unblock the Notifications