കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫിസ് കാര്യങ്ങള്‍ ഉപയോഗിക്കുന്നതിനും ഫത്‌വ

Google Oneindia Malayalam News

UAE Fatwa
ദുബായ്: ഓഫീസിലെ പ്രിന്ററും പേപ്പറും കുട്ടികളുടെ സ്‌കൂള്‍ ആവശ്യത്തിനും സ്വന്തം ആവശ്യത്തിനും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. യുഎഇയില്‍ ഇതെല്ലാം മതപരമായി തെറ്റാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

ഓഫിസിലെ സാധനങ്ങള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഫത്‌വ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഫിസ് സൗകര്യം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഇതോടെ നിയമപരമായി തെറ്റാകും. ഓഫിസ് സ്റ്റേഷനറി എന്നത് ഉടമയുടെതാണ്. ഇത് ജീവനക്കാര്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്നത് മോഷ്ടിയ്ക്കുന്നതിനു തുല്യമാണ്-ഗ്രാന്‍ഡ് മുഫ്തി ഡോ അലി മുഹമ്മദ് മഷേല്‍ അറിയിച്ചു.

എന്നാല്‍ ഉടമയില്‍ നിന്നും അനുമതി വാങ്ങിയതിനുശേഷമാണ് ഇവ ഉപയോഗിക്കുന്നതെങ്കില്‍ തെറ്റില്ല. അതും പരിമിതമായ രീതിയില്‍ മാത്രം. സ്വകാര്യ ഓഫിസുകളിലെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ സംശയങ്ങളാണ് പൊതുജനങ്ങളില്‍ നിന്നുണ്ടായിരുന്നത്. ഇതില്‍ സുപ്രധാനമായ ഒന്നിന്റെ തീരുമാനമാണ് പുറത്തുവന്നിട്ടുള്ളത്.

English summary
Dubai Grand Mufti’s fatwa on use of office stationery for personal us
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X