Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്‍ ഇന്ത്യയ്ക്ക് ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആദരം

ദുബായ്: 19ാം മത് ദുബായ് രാജ്യന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വണ്‍ ഇന്ത്യയെയും വണ്‍ ഇന്ത്യാ ഗള്‍ഫ് കറസ്‌പോണ്ടന്റ് മുഹമ്മദ് തന്‍വീറിനെയും വേദിയില്‍ ആദരിച്ചു.

dubai-oneindia-1

ഹോളി ഖുര്‍ആന്‍ അവാര്‍ഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഏറെ പ്രാധാന്യത്തോടെ നല്‍കിയതിനാണ് ആദരവ്. ഇന്ത്യയില്‍ നിന്നുള്ള മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പ്രതേക ആദരവു ലഭിച്ച ഏക ഓണ്‍ ലൈന്‍ മീഡിയയും വണ്‍ ഇന്ത്യയാണ്. മികച്ച രീതിയിലും വളരെ വേഗത്തിലും വണ്‍ ഇന്ത്യ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതായി കമ്മിറ്റി വിലയിരുത്തി.

dubai-oneindia-2

അവാര്‍ഡ് വേദിയില്‍ നടന്ന ചടങ്ങില്‍ ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി തലവനും ദുബായ് കള്‍ചറല്‍ ആന്റ് ഹ്യൂമനിറ്റേറിയന്‍ അഫയേഴ്‌സ് ഉപദേഷ്ടാവുമായ ഇബ്രാഹിം മുഹമ്മദ് ബുമില്‍ഹ പ്രശംസാ പത്രവും ഫലകവും വണ്‍ ഇന്ത്യയ്ക്കു കൈമാറി.

dubai-oneindia-4

ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികളുടെ 10 ദിവസങ്ങളിലായി നടന്ന ഖുര്‍ആന്‍ പാരായണ വീക്ഷിക്കാന്‍ ദുബായ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ എത്തിയ കാണികളില്‍ ഇന്ത്യക്കാരുടെ എണ്ണവും ഇത്തവണ ശ്രദ്ദിക്കപ്പെട്ടു.

dubai-oneindia-3

ഹോളി ഖുര്‍ആനിന്റെ ആഭിമുഖ്യത്തില്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ കേരളത്തില്‍ നിന്നടക്കമുള്ള പ്രമുഖരുടെ മതപ്രഭാഷണങ്ങള്‍ അരങ്ങേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും അറിയിപ്പുകളും വണ്‍ ഇന്ത്യ വിശദമായി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+