Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിദ്ദയില്‍ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രിലില്‍

ജിദ്ദ: ജിദ്ദയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഏപ്രില്‍ മാസത്തില്‍ ഗംഭീരമായ ഒരു ഫുട്ബോള്‍ വിരുന്ന് ഒരുങ്ങുകയാണ്. ആദ്യമായി ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് വേദിയാകാനൊരുങ്ങുകയാണ് ജിദ്ദ. ഒ.ഐ.സി.സി കണ്ണമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 നാണു ഏകദിന ടൂർണമെന്റ് നടക്കുക .

പ്രവാസികളില്‍ വലിയൊരു ശതമാനം പേരും ഫുട്ബോള്‍ ആരാധകരാണ് . സൗദി, യുഎഇ ഉള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളില്‍ പ്രവാസികള്‍ വിവിധ ഫുട്ബോള്‍ ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിയ്ക്കാറുണ്ട് . പ്രവാസികളുടെയും സ്വദേശികളുടേയും വലിയ പങ്കാളിത്തം തന്നെയാണ് ഇത്തരം മത്സരങ്ങളുടെ വിജയത്തിന് കാരണം . ഇത്തരത്തില്‍ ആദ്യമായിട്ടാണ് ജിദ്ദയില്‍ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് നടത്തുന്നത് .

Football

ജിദ്ദയിലെ മതാർ ഖദീം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വൈകീട്ട് 8 മണിക്ക് ആരംഭിച്ച് രാത്രി 1 മണി വരെ നീളും . ടൂർണമെന്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ ഒ.ഐ.സി.സി കണ്ണമംഗലം നേതാക്കളായ ഷരീഫ് കെ.സിയുമായോ മജീദ് ചേറൂരുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു . ബന്ധപ്പെടേണ്ട നന്പരുകൾ : 0503205327 , 0537361964 .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+