കണ്ണമംഗലം ഒ.ഐ.സി.സി ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു വര്‍ണ്ണാഭമായ തുടക്കം
ജിദ്ദ: ഒ.ഐ.സി.സി. കണ്ണമംഗലം പഞ്ചായത്ത് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ അബീര്‍ മെഡിക്കല്‍സ് വിന്നേഴ്‌സ് ട്രോഫിക്കും ഇങ്ക് വാലി ഇന്റര്‍നാഷണല്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ' ഫൈവ്‌സ് ' ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു ജിദ്ദയിലെ മതാര്‍ ഖദീം സ്‌റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം.

പ്രമുഖ സൗദി സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുള്ള അല്‍ സഹ്‌റാനി ഉദ്ഘാടനം ചെയ്ത ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ജിദ്ദയിലെ പ്രമുഖ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ഒ.ഐ.സി.സി. 31 വര്‍ഷം പൂര്ത്തിയാക്കുന്നതിന്റെ ഭാഗമായി 31 ബലൂണുകള്‍ പറപിച്ചായിരുന്നു ഉദ്ഘാടന മേളകള്‍ക്ക് തുടക്കം കുറിച്ചത്.

പ്രത്യേക നിബന്ധനകള്‍ പാലിച്ച് കൊണ്ട് നടന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ഇലവന്‍സും സെവന്‍സും മാത്രം പരിചിതമായ ജിദ്ദയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയൊരു അനുഭവമായി റുകയായിരുന്നു..16 പ്രമുഖ ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരങ്ങല്‍കൊടുവില്‍ മമ്പാട് ഫ്രണ്ട്‌സ് ക്ലബ്, ജിദ്ദ യുനയ്റ്റട്, എ.എഫ്.സി അബീര്‍, ലൈറ്റ് സ്റ്റുഡന്റ്‌സ് തൂത, റയിന്‍മ്പോ മക്ക, മമ്പാട് കൂട്ടായ്മ, യാസ് ക്ലബ്, ഇങ്ക് വാലി പെരിന്തല്‍മണ്ണ എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ഫൈനല്‍ മത്സരങ്ങള്‍ ഏപ്രില്‍ 24 ന് (വെള്ളി) രാത്രി 08:30 ന് ഇതേ സ്‌റ്റെഡിയത്തില്‍ വെച്ച് നടക്കുന്നതാണ്. ടൂര്‍ണമെന്റിനോടനുബന്ധിച്ച് കണ്ണമംഗലം പഞ്ചായത്തിലെ അര്‍ഹരായ 31 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യുന്നതാണെന്ന് ഒഐസിസി കണ്ണമംഗലം ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications