കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശികള്‍ ആശങ്കയില്‍; കുവൈത്തില്‍ ഇനി ചിലവേറും

Google Oneindia Malayalam News

കുവൈത്ത്: എണ്ണവിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ബദല്‍ സാമ്പത്തീക സ്രോതസ്സുകള്‍ കണ്ടെത്തുവാനും പുതിയ സാമ്പത്തീക പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താനും ശ്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതുപ്രകാരം കുവൈത്തില്‍ പെട്രോള്‍ സബ്‌സിഡി നല്‍കുന്ന കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ അധിക്രതര്‍ തയ്യാറെടുക്കുന്നു.

കുറഞ്ഞ വരുമാനക്കാരായ സ്വദേശികള്‍ക്ക് മാത്രം സബ്‌സിഡി നല്‍കിയാല്‍ മതിയെന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. എന്നാല്‍ നിയമം ദുരുപയോഗം നടത്താതിരിക്കാന്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കാവുന്ന പെട്രോളിന് പരിധി നിശ്ചയിക്കും. കുറഞ്ഞ വരുമാനക്കാരായ സ്വദേശികള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് സിവില്‍ ഐഡി ഉപയോഗിച്ച് പെട്രോള്‍ നിറയ്ക്കുമ്പോള്‍ ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

kuwait-map

ഫെബ്രുവരിയില്‍ ദേശീയദിനാഘോഷ സമയത്ത് പുതിയ നിയമം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതെ സമയം പെട്രോള്‍ സബ്‌സിഡി നിയന്ത്രിക്കുന്നതോടെ രാജ്യത്ത് ആവശ്യ വസ്തുക്കളുടെ വില കുതിച്ചുയരാന്‍ സാധ്യതയുളളതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

English summary
Oil rich Gulf states Saudi Arabia, Kuwait, Bahrain raise interest rate after US Fed decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X