ഒമാന്‍: വിമാനത്തിലിരുന്ന് അശ്ലീല വീഡിയോ കണ്ടാല്‍ ഇങ്ങനെയിരിക്കും;ഒമാന്‍ എയര്‍ കൊടുത്ത പണി
യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി
മസ്‌കറ്റ്: വിമാനത്താവളത്തിലിരുന്ന അശ്ലീല വീഡിയോ കണ്ട എയര്‍ലൈന്‍സ് ജീവനക്കാരനെ ഒമാന്‍ പുറത്താക്കി. മസ്‌ക്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ലൈന്‍സ് ജീവനക്കാരന്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന വീഡിയോ യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരനെതിരെയുള്ള നടപടി.
ജീവനക്കാര്‍ ഉത്തരവാദിത്തത്വത്തോടെ ജോലിയെ ഏറ്റെടുത്ത് നിര്‍വ്വഹിക്കാത്തതിനാല്‍ കമ്പനിയുടെ യശ്ശസ് നഷ്ടപ്പെട്ടുവെന്ന് മസ്‌കറ്റ് സര്‍ക്കാരിന് കീഴിലുള്ള മസ്‌കറ്റ് എയര്‍ സിഇഒ പോള്‍ ഗ്രിഗറോവിറ്റ്ച്ച് പറഞ്ഞു. ഉപയോക്താക്കള്‍ക്ക മികച്ച പരിഗണന നല്‍കി മികച്ച സേവനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ എയര്‍ലൈന്‍സ് ജീവനക്കാരന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുമെന്നും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ഒമാന്‍ എയര്‍ വ്യക്തമാക്കി.












Click it and Unblock the Notifications