Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കൂടുതല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഒമാന്‍ എയര്‍... പല റൂട്ടും റദ്ദാക്കി

മസ്‌ക്കത്ത്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകളില്‍ അടിമുടി മാറ്റം വരുത്തി. ചില രാജ്യങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കി. ചില രാജ്യങ്ങളിലേക്കുള്ള സര്‍വീസ് വെട്ടിച്ചുരുക്കി. അതേസമയം, ചില റൂട്ടുകളില്‍ സര്‍വീസ് വര്‍ധിപ്പിക്കുകയും ചെയ്തു. സാമ്പത്തിക അച്ചടക്ക നടപടികളുമായി ഭാഗമായിട്ടാണിത് എന്നാണ് വിവരം.

പാകിസ്താനിലെ ഇസ്ലമാബാദ്, ലാഹോര്‍ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസ് ഒമാന്‍ എയര്‍ റദ്ദാക്കി. ശ്രീലങ്കയിലെ കൊളംബോയിലേക്കുള്ള സര്‍വീസും നിര്‍ത്തിവച്ചു. ബംഗ്ലാദേശിലെ ചിറ്റഗോങിലേക്കുള്ള സര്‍വീസും ഇനിയൊരു അറിയിപ്പ് വരെ ഉണ്ടാകില്ല. അതേസമയം, പാകിസ്താനിലെ സിയാല്‍കോട്ടില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനും തീരുമാനിച്ചു.

oman-air

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് നിലവില്‍ ഒമാന്‍ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. മിക്കതും ചുരുക്കാന്‍ തീരുമാനിച്ചു. അതേസമയം, തിരുവനന്തപുരം, ലഖ്‌നൗ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസ് എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഒമാന്റെ സലാം എയര്‍ വിമാന കമ്പനിയും കേരളത്തിലേക്ക് അടുത്തിടെ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ജോലി ചെയ്യുന്നത് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലേക്ക് മിക്ക വിമാന കമ്പനികളും സര്‍വീസ് എണ്ണം വര്‍ധിപ്പിക്കാനാണ് ശ്രമിക്കാറ്. എന്നാല്‍ സീസണ്‍ പരിശോധിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചുരുക്കുകയുമാണ് ചില കമ്പനികള്‍ ചെയ്യുന്നത്. നഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാകും ഇത്തരം തീരുമാനങ്ങള്‍.

മൂന്ന് നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ സീസണ്‍ അടിസ്ഥാനമാക്കി സര്‍വീസ് നടത്തുക. തുര്‍ക്കിയിലെ ട്രാബ്‌സണ്‍ നഗരത്തിലേക്ക് വേനലിലാണ് കൂടുതല്‍ യാത്രക്കാരുണ്ടാകുക. ഈ വേളയില്‍ ഇവിടേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. അതേസമയം, ശൈത്യകാലത്താണ് സ്വിസ്റ്റര്‍ലാന്റിലെ സൂറിച്ച്, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ യാത്രക്കാരെത്തുക. ശൈത്യകാലത്ത് ഈ രണ്ടിടങ്ങലിലേക്കും സര്‍വീസ് വര്‍ധിപ്പിക്കും.

തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ജനുവരി 31 മുതല്‍ വിപുലീകരിക്കുമെന്നാണ് വിവരം. ഞായര്‍, ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാകും സര്‍വീസ്. ടിക്കറ്റിന് 100 റിയാല്‍ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വേനല്‍ മുതല്‍ ഒമാന്‍ എയറിന്റെ ഷെഡ്യൂളില്‍ മാറ്റം വരും. സലാം എയര്‍ അടുത്തിടെ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് ആരംഭിച്ചിരുന്നു.

അതേസമയം, ഒമാനില്‍ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കര ഗതാഗത മാര്‍ഗങ്ങള്‍ വിപുലീകരിക്കുകയാണ്. മസ്‌ക്കത്ത് റിയാദ് ബസ് സര്‍വീസിന് സ്വകാര്യ കമ്പനി തയ്യാറായി എന്നാണ് വിവരം. ഉംറ തീര്‍ഥാടനത്തിന് വേണ്ടി നിരവധി പേരാണ് ഒമാനില്‍ നിന്ന് സൗദിയിലേക്ക് പോകാറ്. പ്രവാസികളും ഇതിലുള്‍പ്പെടും. അവര്‍ക്ക് ബസ് മാര്‍ഗമുള്ള ചെലവ് കുറഞ്ഞ യാത്ര ഉപകാരമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+