ഒമാനില്‍ ജനുവരി മുതല്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ചാര്‍ജ് വര്‍ദ്ധിക്കും
ഒമാന്‍: അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി രാജ്യത്തേക്ക് എത്തുന്നവര്‍ക്കും പുറത്തേക്ക് പോകുന്നവര്‍ക്കും വിമാനടിക്കറ്റിനു മേല്‍ ഏര്‍പ്പെടുത്തുന്ന സെക്യൂരിറ്റി ഫീസ് വര്‍ദ്ദിപ്പിക്കാന്‍ ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് തീരുമാനിച്ചു.
ഇപ്രകാരം ജനുവരി മുതല്‍ ഒമാനിലേക്കുള്ള വിമാന ടിക്കറ്റിന് നേരിയ വര്‍ദ്ദനവു രേഖപ്പെടുത്തും. ഒരു ഒമാനി റിയാല്‍ ആണ് സെക്യൂരിറ്റി ഫീസില്‍ വരുത്തിയിരിക്കുന്ന വര്‍ദ്ധനവ്. ഇതോടെ ടിക്കറ്റിന് 10 റിയാല്‍ എന്നുള്ളത് 11 റിയാല്‍ ആയി വര്‍ദ്ധിക്കും.

എന്നാല്‍ രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നവരെ ഇയത് ബാധിക്കില്ല. 10 മില്യണ്‍ റിയാലിന്റെ വര്‍ദ്ധനവാണ് പുതിയ തീരുമാനത്തിലൂടെ ഒമാനിലെ വിമാനത്താവളങ്ങള്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications