ഒമാനില്‍ വ്യാപക പരിശോധന നിരവധി പേരെ നാടുകടത്തി
മസ്‌ക്കറ്റ്: മാന്‍പവര്‍ മന്ത്രാലയം നടത്തിയ വ്യാപക തിരച്ചലില്‍ രാജ്യത്ത് തൊഴില്‍ നിയമം ലഘിച്ച് ജോലി ചെയ്തു വരികയായിരുന്ന നിരവധി പേരെ പിടികൂടി. മസ്‌ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്. 243 കൊമേഴ്‌സ്യല്‍ വര്‍ക്കേഴ്‌സ്, 48 ഫാം വര്‍ക്കേഴ്‌സ്, 29 വീട്ടു ജോലിക്കാര്‍ എന്നിവര്‍ പിടിയിലായവരില്‍പ്പെടുന്നു.
സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയ 110 പേരും പിടിയിലായവരില്‍പ്പെടും. മാന്‍പവര്‍ മന്ത്രാലയത്തിലെ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ ടീമാണ് പരിശോധന നടത്തുന്നത്. പിടിക്കപ്പെട്ടവരില്‍ ഏതാണ്ട് 256 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. പിടികൂടിയ തൊഴിലാളികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications