Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ പുതിയ പരിഷ്‌കരണം; പ്രവാസികള്‍ക്ക് ഇനി റസിഡന്റ് കാര്‍ഡ് മതി...

മസ്‌ക്കത്ത്; ഒമാനില്‍ പ്രവാസികളുടെ വിസാ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി അധികൃതര്‍. പാസ്‌പോര്‍ട്ടിലെ വിസ സ്റ്റാമ്പിങ് ഇനി ആവശ്യമില്ല. വിസയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും റസിഡന്റ് കാര്‍ഡ് മതിയാകുമെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. രേഖകള്‍ പുതുക്കുന്നതിന് റസിഡന്റ് കാര്‍ഡ് മതിയാകുമെന്ന് പുതിയ ഭേദഗതിയില്‍ പറയുന്നു.

f

റസിഡന്റ് കാര്‍ഡിലും സിസ്റ്റത്തിലും മാത്രം വിസ പുതുക്കിയാല്‍ മതിയാകും. ഒമാനിലേക്കുള്ള യാത്രയ്ക്കും റസിഡന്റ്‌സ് കാര്‍ഡ് ഉപയോഗിച്ചാല്‍ മതി. കഴിഞ്ഞാഴ്ച മുതല്‍ വിസ സ്റ്റാമ്പിങ് നിര്‍ത്തിയിട്ടുണ്ട്. ഇതോടെ പ്രവാസികള്‍ക്കിടയില്‍ ചില സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് പോലീസ് വിശദീകരണം നല്‍കിയത്.

ഒമാനിലെ മൊത്തം ജനസംഖ്യ 47 ലക്ഷമാണ്. കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. 2021 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ രണ്ടു ലക്ഷം ജനങ്ങള്‍ കൂടിയിട്ടുണ്ട്. മൊത്തം ജനസംഖ്യയില്‍ 2833715 ആണ് ഒമാന്‍ പൗരന്മാര്‍. ബാക്കി 19 ലക്ഷത്തോളം വിദേശികളാണ്. തലസ്ഥാനമായ മസ്‌കത്തില്‍ ആണ് കൂടുതല്‍ വിദേശികള്‍ താമസിക്കുന്നത്. 6.32 ലക്ഷം വിദേശികള്‍ മസ്‌ക്കത്തിലുണ്ട്. നോര്‍ത്ത് ബതിനയില്‍ 2.21 ലക്ഷവും ദോഫാറില്‍ 1.82 ലക്ഷവും പ്രവാസികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+