ഒമാനിലെ ബഹലയില്‍ ഗ്രാന്‍ഡ് ഷോപ്പിംഗ് മാള്‍ ആന്റ് ഹൈപ്പര്‍മാര്‍കറ്റിനു തറക്കല്ലിട്ടു
ഒമാന്‍ : പ്രമുഖ വ്യവസായ ഗ്രൂപ്പായ റീജന്‍സി ഗ്രൂപിന്റെ കീഴില്‍ ഒമാനിലെ ബഹലയില്‍ ഗ്രാന്‍ഡ് ഷോപ്പിംഗ് മാള്‍ & ഹൈപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തിന്റെ് ശിലാസ്ഥാപന കര്‍മം ഇബ്രയിലെ വാലി ഹിസ് എക്‌സലന്‍സി സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ശേക്കെലി നിര്‍വഹിച്ചു. ചടങ്ങില്‍ ഒമാന്‍ പാര്‍ലമെന്റ് ശൂറാ അംഗങ്ങള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ: അന്‍വര്‍ അമീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. കെ. അബൂബക്കര്‍, ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ കൊടപ്പനക്കല്‍, ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി, മാര്‍ക്കറ്റിങ് മാനേജര്‍ ഫാറൂഖ് തുടങ്ങിയവരും മറ്റു നിരവധി പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
68,330 ചതുരശ്ര അടിയില്‍ പണി കഴിപ്പിക്കുന്ന ഗ്രാന്‍ഡ് ഷോപ്പിംഗ് മാള്‍ & ഹൈപ്പര്‍മാര്‍ക്കെറ്റ് ബഹല നിവാസികള്‍ ആയ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ അനുഭൂതി സമ്മാനിക്കട്ടെ എന്ന് സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ശേക്കെലി ആശംസിച്ചു. ഒമാന്‍ ഭരണാധികാരികളും ഉപഭോക്താക്കളും തരുന്ന നിര്‍ലോഭമായ പിന്തുണക്കു നന്ദി പറഞ്ഞ റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ: അന്‍വര്‍ അമീന്‍, അടുത്ത റമദാന് മുന്‍പായി മാള്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അറിയിച്ചു. മിഡ്ഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി നാല്പത്തഞ്ചു ശാഖകള്‍ ഉള്ള ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിനു നിലവില്‍ റൂവി , സൊഹാര്‍ , സഹം, സഹാം അല്‍ ഫലാജ് (സനായ) , ഇബ്രി എന്നിവിടങ്ങളിലായി അഞ്ചു ശാഖകളാണ് ഒമാനില്‍ നിലവിലുള്ളത് , ബഹല പ്രൊജക്റ്റ് കൂടാതെ ജഹ്ലാന്‍ ബനി ബു അലി, ധന്‍ഗ് എന്നിവിടങ്ങളിലും പുതിയ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടുത്തു തന്നെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്.

കൂടാതെ ഖത്തറിലും, കുവൈത്തിലും ഉള്ള പുതിയ ശാഖകള്‍ ഈ വലിയ പെരുന്നാളിന് മുന്‍പായി പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് റീജന്‍സി ഗ്രൂപ്പ്. ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ സകാനി ദുബായ് സൗത്തില്‍ നിര്‍മിക്കുന്ന പുതിയ മാളിന്റെയും, ഷാര്‍ജ, ജബല്‍ അലി ഗ്രാന്‍ഡ് ഹൈപ്പര്‍ മാളുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളും ദ്രുധഗതിയില്‍ നടന്നു വരുന്നു.

അന്താരാഷ്ട്ര നിലവാരമനുസരിച്ച് രൂപകല്പന ചെയ്ത ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ഉന്നത ഗുണനിലവാരത്തിലുള്ള ഗൃഹോപകരണങ്ങള്‍, ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങള്‍, ആരോഗ്യസൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെയെല്ലാം വ്യത്യസ്തവും കമനീയവുമായ ശേഖരവും മിതമായ വിലയില്‍ സാധാരണക്കാരന്റെ സങ്കല്‍പ്പത്തിനനുസരിച്ച് തിരഞ്ഞെടുക്കാന്‍ കഴിയുന്നു എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പറിനെ വ്യത്യസ്തമാക്കുന്നത്.












Click it and Unblock the Notifications