ഒമാന്‍: സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലുവയസ്സുകാരന് ദാരുണാന്ത്യം, ഡ്രൈവര്‍ അറസ്റ്റില്‍
ഒമാന്‍: സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലുവയസ്സുകാരന് ദാരുണാന്ത്യം, ഡ്രൈവര്‍ അറസ്റ്റില്‍
മസ്‌കറ്റ്: സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങിയ നാലുവയസ്സുകാരന്‍ മരിച്ചു. മറ്റ് കുട്ടികള്‍ ഇറങ്ങിയ ശേഷം വ്യാഴാഴ്ച അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയാണ് മരിച്ചത്. ഖുറാന്‍ പഠിപ്പിക്കുന്ന സീബയിലെ മാബെല്ല സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച നാലുവയസ്സുകാരന്‍. ടൈംസ് ഓഫ് ഒമാനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവം സ്ഥിരീകരിച്ച പൊലീസ് അശ്രദ്ധാക്കുറ്റം ചുമത്തി ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് ബസില്‍ കയറിയ കുട്ടിയെ വീട്ടിലിറക്കാന്‍ ഡ്രൈവര്‍ മറന്നുപോയതാണ് ദുരന്തമായത്. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സോഷ്യല്‍ മീഡിയ #child sleeping on school bus എന്നപേരില്‍ ഹാഷ് ടാഗുകള്‍ പ്രചരിക്കുന്നുണ്ട്.

സെപ്തംബറില്‍ സ്‌കൂള്‍ ബസില്‍ വച്ച് നാല് വയസ്സുകാരി ശ്വാസം മുട്ടി മരിച്ച സംബവവും ഏറെ ചര്‍ച്ചയായിരുന്നു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നതിനൊപ്പം ബസുകളില്‍ കെയര്‍ ടേക്കര്‍മാരെ നിയമിക്കേണ്ടതിന്റെ ആവശ്യകതയും സോഷ്യല്‍ മീഡിയ ചര്‍ച്ച വഴി ഉടലെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കണമെന്നുമാണ് സോഷ്യല്‍ മീഡിയ മുന്നോട്ടുവയ്ക്കുന്ന വാദം.












Click it and Unblock the Notifications