അനിശ്ചിതകാല വിലക്കുമായി ഒമാന്‍; സെര്‍ബിയ വഴി പോയ പ്രവാസികളും കുടുങ്ങി
മസ്കത്ത്: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനിശ്ചിത കാല വിലക്ക് പ്രഖ്യാപിച്ച് ഒമാന്‍. ബംഗ്ലാദേശ്, പാകിസ്താന് ഉള്‍പ്പെടെ മറ്റു 23 രാജ്യങ്ങള്‍ക്കും വിലക്കുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഈ രാജ്യങ്ങളില്‍ നിന്നുണ്ടാകില്ലെന്നാണ് ഭരണകൂടം അറിയിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം തീരുമാനമെടുത്തത്.
ബ്രിട്ടന്, ലബ്നാന്‍, ടുണീഷ്യ, ഇറാഖ്, ഇറാന്, ബ്രൂണെ, ലിബിയ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, സുഡാന്, എത്യോപ്യ, ഘാന, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ഗിനിയ, സിയറ ലിയോണ്‍, കൊളംബിയ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും ഒമാനിലേക്ക് വിലക്കുണ്ട്. ഇതില്‍ ചില രാജ്യങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ വിലക്ക് പ്രഖ്യാപിച്ചതാണ്. അത് തുടരുന്നതിനിടെയാണ് കൂടുതല്‍ രാജ്യങ്ങളെ വിലക്കിയിരിക്കുന്നത്.

ആരാണ് സിരിഷ ബന്ദ്ല? ബഹിരാകാശത്തേക്ക് കുതിച്ച ഇന്ത്യയുടെ രണ്ടാം വനിത- ചിത്രങ്ങള്‍
അതേസമയം, ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് ചില രാജ്യങ്ങള്‍ നീക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ജര്‍മനിയും മാലദ്വീപുമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കിയത്. കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് വൈകാതെ നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിലെ കൊറോണ വ്യാപന നിരക്ക് കുറഞ്ഞിരിക്കുകയാണ്. ഇതാണ് പ്രത്യാശയ്ക്ക് ഇട നല്‍കുന്നത്.
അതേസമയം, ഇന്ത്യക്കാര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന് ഏര്‍പ്പെടുത്തി സെര്‍ബിയ ഭരണകൂടം. നിരവധി ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സെര്‍ബിയ വഴിയാണ്. ഇവിടെ പെട്ടെന്ന് ക്വാറന്റൈന് ഏര്‍പ്പെടുത്തിയതോടെ 200ലധികം പേര് ബെല്‍ഗ്രേഡ് വിമാനത്താവളത്തില്‍ കുടങ്ങി. വെള്ളിയാഴ്ചയാണ് പുതിയ ചട്ടം സെര്‍ബിയ കൊണ്ടുവന്നത്. ഇതറിയാതെ യാത്ര പുറപ്പെട്ട ഒട്ടേറെ പേര് സെര്‍ബിയയില്‍ കുടങ്ങിയിരിക്കുകയാണ്. കൂടുതല്‍ പേര് വരുംദിവസങ്ങളില്‍ സെര്‍ബിയയില്‍ എത്താനിരിക്കുകയാണ്. ഇവരും പ്രതിസന്ധിയിലാകും. അമേരിക്കയും കാനഡയും ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനം നിരോധിച്ച സാഹചര്യത്തില്‍ ഒട്ടേറെ പേര് സെര്‍ബിയ വഴിയാണ് പോയിരുന്നത്.
കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications