ഒമാന്‍: തമിഴ്നാട് സ്വദേശികള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
മസ്‌ക്കറ്റ് : തമിഴ്‌നാട്ടുകാരായ യുവാവും മകളും ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. സോഹറിനടുത്ത് വാദി ഹിബിയിലാണ് അപകടം ഉണ്ടായത്. ഇന്ത്യക്കാരനായ പിതാവും മകളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
യുവാവും മകളും അപകട സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം..ഇവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. മോര്‍ച്ചറിയിലെത്തി മൃതദേഹം കണ്ട ശേഷം സുഹൃത്തുക്കള്‍ യുവാവിന്റെ ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കളും പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് അദ്ദേഹത്തിന്റെ ഭാര്യയെ താമസിയ്ക്കുന്ന അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഹര്‍ സ്റ്റീലിലെ ജീവനക്കാരനാണ് യുവാവ്. ഭാര്യ എല്‍ ആന്റ് ടിയില്‍ ആണ് ജോലി നോക്കുന്നത്. നാലാം ക്ളാസ് വിദ്യാര്‍ഥിയായ ഇവരുടെ മകള്‍ സോഹറിലെ ഇന്ത്യന്‍ സ്‌കൂളിലാണ് പഠിയ്ക്കുന്നത്.












Click it and Unblock the Notifications