കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍: വിസാ ഫീസ് 50 ശതമാനം വര്‍ധിപ്പിച്ചു, വര്‍ധനവ് വീട്ടുജോലിക്കാര്‍ക്കും ബാധകം

നിലവില്‍ 201 റിയാലായിരുന്ന വിസ ഫീസ് 301 റിയാലായാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

Google Oneindia Malayalam News

മസ്‌കറ്റ്: ഒമാന്‍ തൊഴില്‍ വിസാ നിരക്കില്‍ അമ്പത് ശതമാനത്തിന്റെ വര്‍ധന. നിലവില്‍ 201 റിയാലായിരുന്ന വിസ ഫീസ് 301 റിയാലായാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഫീസ് വര്‍ധിപ്പിച്ച വിവരം മാനവവിഭവ ശേഷി മന്ത്രാലയം ട്വിറ്ററിലാണ് അറിയിച്ചത്. പുതുക്കിയ നിരക്കുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെയാണ് ചട്ടം നിലവില്‍ വരിക.

കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍, ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെ വിസാ നിരക്കിലും വര്‍ധനവ് ബാധിക്കും. ഇതോടെ മൂന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ 141 റിയാലാണ് ഫീസിനത്തില്‍ നല്‍കേണ്ടത്. എന്നാല്‍ നാലാമത് ഒരാളെ റിക്രൂട്ട് ചെയ്യാന്‍ 241 ഒമാന്‍ റിയാല്‍ നല്‍കേണ്ടിവരും.

oman

വീട്ടുജോലിക്കാരുടെ വിസ രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നതോടെ പുതുക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. പുതുക്കുന്നതിനായി 241 റിയാലാണ് തൊഴിലുടമകളില്‍ നിന്ന് ഈടാക്കുക. ഇതിന് പുറമേ സ്‌പോണ്‍സ ര്‍മാരെ മാറ്റുന്നതിനും വര്‍ക്കര്‍ സ്റ്റാറ്റസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനും അഞ്ച് റിയാല്‍ വീതം ഫീസിനത്തില്‍ ഈടാക്കണം.

English summary
Oman:Labour visa fee hike came effect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X