പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...
മസ്ക്കത്ത്: ഗള്‍ഫ് രാജ്യമായ ഒമാന്‍ വീണ്ടും സജീവമാകുന്നു. പ്രവാസികള്‍ക്ക് തിരികെ വരാന്‍ അനുമതി നല്കി. വിമാന സര്‍വീസുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. മാത്രമല്ല, പ്രവാസികള്‍ക്ക് ഫീസ് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം അതിവേഗം സജീവമാകാനുള്ള ശ്രമത്തിലാണ്. കമ്പനികളിലെ ജോലികള്‍ മാറുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ഭീതി അകന്നിട്ടില്ലെങ്കിലും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ് ഭരണാധികാരികള്‍. ഒമാന്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനങ്ങള്‍ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

നിബന്ധന ഒഴിവാക്കി
റസിഡന്റ് വിസയുള്ളവര്‍ക്ക് ഇനി ഒമാനിലേക്ക് തിരിച്ചുവരാം. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന നിബന്ധന നേരത്തെയുണ്ടായിരുന്നു. അത് എടുത്തുമാറ്റിയിരിക്കുകയാണ് ഭരണകൂടം.

ഒക്ടോബര്‍ ഒന്ന് മുതല്‍
അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് കാരണം പ്രവാസികള്‍ക്ക് റസിഡന്റ്സ് വിസയുണ്ടെങ്കിലും ഒമാനിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചിരുന്നില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തന്നെ ഇനി ഒമാനിലേക്ക് വരാം. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍തിയാണ് ഇക്കാര്യം അറിയിച്ചത്.

തിരിച്ചെത്തിയാല്‍...
അതേസമയം, ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും. കര അതിര്‍ത്തി തുറക്കുകയും ചെയ്യും. ഒമാനിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തിലോ മറ്റോ കൊറോണ പരിശോധനയ്ക്ക് വിധേയമാകണം. കൂടാതെ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയുകയും വേണം. പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോഴുള്ള ഫീസില്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് ഒമാന്‍ ഭരണകൂടം.

ഫീസ് മൂന്നിലൊന്ന് കുറച്ചു
വര്‍ക്ക് വിസ പുതുക്കുമ്പോള്‍ കമ്പനികള്‍ നല്‍കേണ്ടത് 782 ഡോളറാണ്. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ 525 ഡോളര്‍ നല്കിയാല് മതി. ഈ വര്‍ഷം ഡിസംബര്‍ അവസാനം വരെയാണ് പുതിയ ഇളവുകള്‍. ടൈംസ് ഓഫ് ഒമാന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒമാനികള്‍ ജോലി ചെയ്യുന്ന കമ്പനികളുടെ ലൈസന്‍സ് പുതുക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

പിരിച്ചുവിടാം, പക്ഷേ...
ഒമാന്‍ വിട്ടുപോകുന്ന വിദേശികള്‍ക്ക് നാട്ടിലേക്ക് കൊണ്ടുപോകുന്ന വസ്തുക്കള്‍ക്ക് പിഴ ഈടാക്കില്ല. ഈ ഇളവും ഡിസംബര്‍ വരെയാണ്. സ്വകാര്യ കമ്പനികള്‍ക്ക് വിദേശികളായ ജോലിക്കാരെ വേണമെങ്കില്‍ പിരിച്ചുവിടാം. പക്ഷേ, എല്ലാ ആനുകൂല്യങ്ങളും നല്കിയ ശേഷമാകണം പിരിച്ചുവിടേണ്ടതെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Recommended Video

ജോലി മാറാന്‍ അനുമതി
സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി മാറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചില കമ്പനികള്‍ ജോലിക്കാരെ തങ്ങളുടെ മറ്റു കമ്പനികളിലേക്ക് മാറ്റുന്നതിന് അനുമതി ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് പുതിയ തീരുമാനം. ഇങ്ങനെ ചെയ്യുമ്പോള്‍ കമ്പനികള്‍ തമ്മിലുള്ള കരാര്‍ തയ്യാറാക്കണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications