Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രാ നിയമത്തില്‍ ഇളവ് വരുത്തി ഒമാന്‍; പ്രവാസികള്‍ക്ക് പൗരത്വവും

മസ്‌കറ്റ്: ജി സി സി റസിഡന്‍സ് വിസയുള്ള യാത്രക്കാരുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ച് ഒമാന്‍. ഇത് സംബന്ധിച്ച് എയര്‍ലൈനുകള്‍ക്കും ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കമ്പനികള്‍ക്കും ഒമാന്‍ എയര്‍പോര്‍ട്ട്‌സ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ജി സി സി രാജ്യങ്ങളിലെ താമസക്കാരുടെ വിസ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട് & റെസിഡന്‍സില്‍ നിന്ന് ഒമാന്‍ എയര്‍പോര്‍ട്ടിന് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് മസ്‌കറ്റ് വൈസ് പ്രസിഡന്റ് സൗദ് നാസര്‍ അല്‍ സെയ്ദ് അല്‍ ഹുബൈഷി പറഞ്ഞു. ഇത് പ്രകാരം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്...

1

ഇത് പ്രകാരം ജി സി സി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഒമാനില്‍ പ്രവേശിക്കാം. അതിന് നേരിട്ട് ജി സി സി രാജ്യങ്ങളില്‍ നിന്ന് വരണം എന്നില്ല. ജി സി സിയിലെ താമസക്കാരായാല്‍ മാത്രം മതി. കൂടാതെ ഇത് ഏത് സമയത്തും അനുവദനീയമായിരിക്കും. ഇത് സാധ്യമാകാന്‍ താമസ വിസ മൂന്ന് മാസത്തില്‍ കുറയാത്ത കാലയളവിലേക്ക് ജി സി സിയില്‍ സാധുതയുള്ളതായിരിക്കണം എന്നൊക്കെയാണ് നിര്‍ദേശങ്ങള്‍.

2

അതിനിടെ 216 പ്രവാസികള്‍ക്ക് ഒമാനി പൗരത്വം ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ക്ക് പൗരത്വം നല്‍കിയത് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നേരത്തെ ഈ വര്‍ഷം ഫെബ്രുവരിയിലും ഒമാന്‍ സുല്‍ത്താന്‍ 157 പ്രവാസികള്‍ക്ക് പൗരത്വം നല്‍കിയിരുന്നു.

3

ഒമാനി പൗരത്വത്തിനും പാസ്പോര്‍ട്ടിനുമായി 600 ഒമാനി റിയാല്‍ വിലയുള്ള അപേക്ഷ ഫയല്‍ ചെയ്യണം. എന്നാല്‍ ഒമാനി പൗരന്മാരുടെ ഭാര്യമാരോ മുന്‍ പങ്കാളികളോ 300 ഒമാനി റിയാല്‍ ആണ് നല്‍കേണ്ടത് എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ ഒമാനിലാണ് ജോലി എന്നും താമസമെന്നും തെളിയിക്കണം. കൂടാതെ തങ്ങള്‍ക്കെതിരെ നിയമപരമായ കേസുകളൊന്നും എടുത്തിട്ടില്ലെന്നും തെളിയിക്കേണ്ടതുണ്ട്.

4

സാംക്രമിക രോഗങ്ങളില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പൗരത്വം നേടാന്‍ സാധിക്കില്ല. ഒമാനി പൗരത്വം ഉപേക്ഷിക്കുന്നതിനോ തിരികെ കൊണ്ടുവരുന്നതിനോ 200 ഒമാനി റിയാല്‍ ആണ് വേണ്ടത്. ഒമാനി പൗരത്വത്തിന് അപേക്ഷിക്കുന്ന പ്രവാസികള്‍12 രേഖകള്‍ ഹാജരാക്കുകയും വേണം.

5

സാധുവായ വിസയുള്ള പാസ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ്, വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, സാധുവായ ഒരു റെസിഡന്‍സി കാര്‍ഡിന്റെ പകര്‍പ്പ്, വിവാഹിതരാണെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഭാര്യയുടെയും കുട്ടികളുടെയും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍. ഒമാനിലെ പെരുമാറ്റ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യവാനും സ്വതന്ത്രനുമാണെന്ന് തെളിയിക്കുന്ന സാധുവായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

6

പകര്‍ച്ചവ്യാധികള്‍ ഇല്ലെന്ന് തെളിയിക്കുന്ന രേഖ, തൊഴിലുടമയില്‍ നിന്നുള്ള വരുമാന രേഖ, ഒറിജിനല്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ അനുമതിയുണ്ടെന്ന് തെളിയിക്കുന്ന തന്റെ രാജ്യത്തെ എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, നിലവിലെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനുള്ള അനുമതി തുടങ്ങിയവയാ് പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ വേണ്ടത്.

7

ഒമാനി പൗരത്വം നേടുന്ന ഏതൊരാളും പാസ്പോര്‍ട്ട് ലഭിക്കുന്നതിന് മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടാതെ ഒമാനില്‍ ദീര്‍ഘകാലം താമസക്കാരനായി തുടരേണ്ടതുമുണ്ട്. ഈ നടപടിക്രമം ആരംഭിക്കുന്ന പ്രവാസികള്‍ അറബി ഭാഷാ പരീക്ഷയ്ക്കും വിധേയരാകേണ്ടതുണ്ട്. മന്ത്രാലയത്തില്‍ തന്നെ പരീക്ഷ എഴുതാനുള്ള സാഹചര്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+