കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ ഫ്‌ളാഷ് റെമിറ്റന്‍സുമായി യുഎഇ എക്‌സ്‌ചേഞ്ച്.

Google Oneindia Malayalam News

മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യക്കാര്‍ക്ക് നാട്ടിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ അക്കൗണ്ടുകളിലേക്ക് ഫഌഷ് റെമിറ്റിലൂടെ നേരിട്ടു പണം കൈമാറാം. ഒമാന്‍ യു.എ.ഇ. എക്‌സ്‌ചേഞ്ചും എസ്.ബി.ടി.യും ചേര്‍ന്നാണ് ഒമാനില്‍ റിയല്‍ ടൈം അക്കൗണ്ട് ക്രെഡിറ്റ് സൗകര്യം ആരംഭിച്ചിരിക്കുന്നത്.

മസ്‌ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇരു സ്ഥാപനങ്ങളും ഇതിനായുള്ള ധാരണാ പത്രം ഒപ്പു വെച്ചു. അക്കൗണ്ടില്‍ പണം എത്തിച്ചേരുമ്പോള്‍ തന്നെ അയച്ചയാള്‍ക്കും ലഭിച്ചയാള്‍ക്കും എസ്.എം.എസ്. വഴി അറിയിപ്പ് ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത. ഇന്ത്യയിലേക്ക് മിന്നല്‍ വേഗത്തില്‍ പണം കൈമാറാനായി നവീന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ എന്നും പുതിയ സാധ്യതകള്‍ തേടുകയാണെന്ന് പുതിയ സഹകരണത്തെക്കുറിച്ചു പ്രതികരിക്കവെ ഒമാന്‍ യു.എ.ഇ. എക്‌സ്‌ചേഞ്ച് സി.ഇ.ഒ. ബോബന്‍ എം.പി. ചൂണ്ടിക്കാട്ടി.

flashremitsbtuaeexchangeoman

ഫഌഷ് റെമിറ്റിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്കു പണമയക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതിനും തങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ഇതു സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഡിജിറ്റല്‍ ബാങ്കിങിന്റേതായ ഈ യുഗത്തില്‍ തന്ത്രപരമായ ഈ സഹകരണം വഴി ഒമാനിലുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മറ്റെങ്ങും ലഭിക്കാത്ത സേവനം ലഭ്യമാക്കാനാവുമെന്ന് ഇതേക്കുറിച്ചു സംസാരിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാനേജിങ് ഡയറക്ടര്‍ ജീവന്‍ ദാസ് നാരായണ്‍ ചൂണ്ടിക്കാട്ടി.

English summary
Oman UAE Exchange in remendis flash .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X