ഒമാനില്‍ വിസ നിരക്കുകള്‍ വര്‍ധിപ്പിച്ചു
മസ്‌ക്കറ്റ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനിലെ വിസ നിരക്കുകള്‍ കൂട്ടുന്നു. പുതിയ വിസയ്ക്ക് അപേക്ഷിയ്ക്കുന്നവര്‍ക്കും വിസ പുതുക്കുന്നവര്‍ക്കുമാണ് വര്‍ധനവ് ബാധകമാവുക. നവംബര്‍ 26 മുതലാണ് പുതുക്കിയ വിസ നിരക്കുകള്‍ നിലവില്‍ വരിക. റോയല്‍ ഒമാന്‍ പൊലീസ് ആണ് വാര്‍ത്ത സമ്മേളനം നടത്തി ഇക്കാര്യം അറിയിച്ചത്.
വിസ നിയമങ്ങളില്‍ നിരക്കുകള്‍ ഉള്‍പ്പടെ പരിഷ്‌കരിയ്ക്കുന്നതില്‍ തീരുമാനമായിട്ടുണ്ടെന്നും നവംബര്‍ 26 മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുമെന്നും റോയല്‍ പൊലീസ് പാസ്‌പോര്‍ട്ട് ആന്റ് റെഡിഡന്‍സി വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഹിലാല്‍ അല്‍ ബുസൈദി പറഞ്ഞു. വിദേശികളുടെ റെഡിഡന്‍സ് നിയമങ്ങളിലാണ് മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍വെസ്റ്റര്‍ വിസ നിരക്കുകള്‍ 20 ഒമാന്‍ റിയാലില്‍ നിന്ന് 50 ലേയ്ക്ക് ഉയര്‍ത്തി. വിസിറ്റ് വിസ, സ്റ്റുഡന്റ് വിസ എന്നിവയുടെ നിരക്കും ഉയര്‍ത്തി. 20 ഒമാന്‍ റിയാലില്‍ നിന്ന് 30 റിയാലാക്കിയാണ് ഉയര്‍ത്തിയത്. ഫാമിലി വിസ, വിസിറ്റ് വിസ എന്നിവ ലഭിച്ചാല്‍ മൂന്ന് മാസത്തിനകം രാജ്യം സന്ദര്‍ശിയ്ക്കണം. ആറ് മാസമായിരുന്നു മുന്‍പ് കാലാവധി.
വിസ പുതുക്കുന്നതിന്‍റെ നിരക്കും ഉയരും, വിസ പുതുക്കുന്നതിന് 50 ഒമാന്‍ റിയാലാണ് ഈടാക്കുന്നത്. ഫാമിലി വിസ, സ്റ്റുഡന്റ് വിസ എന്നിവ പുതുക്കുന്നതിന് 30 ഒമാന്‍ റിയാലാണ് നവംബര്‍ 26 മുതല്‍ ഈടാക്കുക. ഇതിന് പുറമെ ബിസിനസുകാര്‍ക്കായി എക്‌സ്പ്രസ് വിസയും അനുവദിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications