Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിലേക്ക് എല്ലാ ഇന്ത്യക്കാര്‍ക്കും വിസ ഇളവില്ല; ആ വാര്‍ത്ത ശരിയല്ല, ഇളവ് ഇവര്‍ക്ക് മാത്രം

മസ്‌ക്കത്ത്: ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് പോകാന്‍ വിസ ആവശ്യമില്ലെന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വാര്‍ത്ത ശരിയല്ലെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ സംബന്ധിച്ച് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കി ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഒമാന്‍ റോയല്‍ പോലീസ്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് രണ്ട് ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നായിരുന്നു റിപ്പോര്‍ട്ട്. ഖത്തര്‍, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളുടെ പേരും പട്ടികയിലുണ്ടായിരുന്നു. ഇവിടേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരുന്നാല്‍ മതിയെന്നും വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുമെന്നുമായിരുന്നു വാര്‍ത്ത.

indian-passport

എന്നാല്‍ ഒമാനില്‍ പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമാണ് എന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു. വിസ നയത്തില്‍ സമീപകാലത്ത് മാറ്റം വരുത്തിയിട്ടില്ല എന്നാണ് അവരുടെ വിശദീകരണം. റോയല്‍ ഒമാന്‍ പോലീസിലെ പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹഷ്മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

്അതേസമയം, ഇളവ് ലഭിക്കുന്ന ചില ഇന്ത്യക്കാരുണ്ട്. അമേരിക്ക, കാനഡ, യൂറോപ്പ് വിസയുള്ളവര്‍ക്കാണ് ഇളവ്. ഇവര്‍ക്ക് ഒമാനിലേക്ക് വരുന്നതിന് നേരത്തെ വിസ എടുക്കേണ്ടതില്ല. വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാകും. 14 ദിവസം വരെ ഈ ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ തങ്ങുന്നതിന് തടസമുണ്ടാകില്ല. മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കാണ് ഇളവ്.

ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്ന ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മറിച്ച് യൂറോപ്പ്, കാനഡ, അമേരിക്ക എന്നീ വിസയുള്ളവര്‍ക്കും അവിടെ താമസിക്കുന്നവരുമായ ഇന്ത്യക്കാര്‍ക്കാണ് ഇളവുള്ളത്. ഇവര്‍ക്ക് സൗജന്യമായി ഒമാനില്‍ പ്രവേശിക്കാം. വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗിച്ച് ഒമാനിലെത്തിയ ശേഷം വിസ കിട്ടുകയും ചെയ്യും.

ഒമാനിലേക്ക് പോകാന്‍ വിസ ആവശ്യമില്ല എന്ന വാര്‍ത്ത പ്രവാസികള്‍ക്കിടയില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ട്രാവല്‍ ഏജന്‍സികളില്‍ നിരന്തരം അേേന്വഷണങ്ങള്‍ വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഒമാന്‍ പോലീസിന്റെ വിശദീകരണം. അതേസമയം, ജിസിസിയിലെ ആറ് രാജ്യങ്ങളിലേക്കും ഒറ്റ വിസ എന്ന സംവിധാനം ഏര്‍പ്പെടുത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+