ഒമാന്‍ ടൂറിസത്തിന് വളരാന്‍ ഇന്ത്യന്‍ വിവാഹങ്ങള്‍ വേണം
ദുബായ്: വിവാഹങ്ങളൊക്കെ സ്വന്തം നാട്ടില്‍ വച്ച നടത്തുന്ന രീതി മാറി വരികയാണ്. മറ്റ് രാജ്യങ്ങളില്‍ വച്ച് വിവാഹം നടത്തുന്നത് ട്രെന്‍ഡ് ആയി മറാകികഴിഞ്ഞു. വിവാഹ നടത്തിപ്പ് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ഏറ്റെടുത്തതോടെ വിവാഹ രീതികളും മാറി. ഇതാ ഒമാനിലെ ടൂറിസം വകുപ്പിന്റെ കണക്കുകള്‍ ഇനുസരിച്ച് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയം ഒമാനില്‍ വച്ച് വിവാഹം കഴിയ്ക്കാനാണത്രേ.
ഇന്ത്യന്‍ വിവാഹങ്ങളാണ് ഒമാനില്‍ നടക്കുന്ന വിദേശികളുടെ വിവാഹത്തില്‍ ഏറെയും. 25 ബില്യണ്‍ ഡോളറിലധികമാണ് ഇന്ത്യ വിവാഹങ്ങള്‍ക്കായി ചെലവഴിയ്ക്കുന്ന തുക. വര്‍ഷം തോറും ഇത് 25 മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധിയ്ക്കും.

ഒമാന്‍ പോലുള്ള രാജ്യങ്ങളില്‍ ടൂറിസ്റ്റ് മേഖലയക്ക് കരുത്തേകുന്നത് അവിടെ നടക്കുന്ന ഇത്തരം വിവാഹങ്ങള്‍ കൂടിയാണ്. കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിയ്ക്കുന്നതിനായി ഒമാനിലെ വിവിധ കമ്പനികള്‍ ഇന്ത്യയിലെ പ്രമുഖ ഇവന്റെ മാനേജ് കമ്പനികളുമായും മറ്റും ചര്‍ച്ച നടത്തി.
മസ്‌ക്കറ്റില്‍ അടുത്തിലെ 700 മുതല്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്ത രണ്ട് ഇന്ത്യന്‍ വിവാഹങ്ങളാണ് നടന്നത്. ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിവാഹപാര്‍ട്ടികളെ ആകര്‍ഷിയ്ക്കുന്നതിനുള്ള ശ്രമം ആണ് ഒമാന്‍ നടത്തുന്നത്.












Click it and Unblock the Notifications