കനത്ത മഴയില്‍ ഒമാനില്‍ മരണം ഏഴായി, മഴയെക്കാള്‍ വലിയ അപകടം രാജ്യത്തേയ്ക്ക്?
മസ്‌ക്ക്റ്റ്: ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏഴ് മരണം. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഏഴ് പേരാണ് പേമാരിയില്‍ രാജ്യത്ത് മരിച്ചത്. ഒമാന്‍ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അല്‍ ഖബോരയില്‍ കാണാതായ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വാദി ബാനി ഖാലിദില്‍ വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് ഒരു പെണ്‍കുട്ടിയും മരിച്ചു. ഇതോടെയാണ് മരണസംഖ്യ ഉയര്‍ന്ന് ഏഴില്‍ എത്തിയത്.

ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലാണ് കനത്ത മഴയും കാറ്റും നാശം വിതച്ചത്. ഞായറാഴ്ച അഞ്ച് പേരാണ് ഒമാനില്‍ മരിച്ചത്. മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ടാണ് പലര്‍ക്കും ജീവന്‍ നഷ്ടമായത്. മുദൈബിയില്‍ രണ്ട് പേരും റുസ്താഫില്‍ ഒരാളും ബുരൈബിയിലും നിസ്വയിലും ഒരാളുമാണ് മരിച്ചത്.
മാര്‍ച്ച് ഒന്‍പത് രാവിലെ പത്ത് മണി മുതല്‍ മാര്‍ച്ച് പത്ത് രാവിലെ ഏഴ് മണിവരെ രാജ്യത്ത് പെയ്തത് 77. 8 മില്ലീ മീറ്റര്‍ മഴയാണ്. പബ്‌ളിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനിലെ ഡയറക്ടറേറ്റ് ഓഫ് മെറ്റീയോറോളജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത നാശം വിതയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.മഴയ്ക്ക് ശേഷമുണ്ടാകുന്ന പകര്‍ച്ചവ്യാധികളെയാണ് രാജ്യങ്ങള്‍ ഭയക്കുന്നത്.












Click it and Unblock the Notifications