കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട മലയാളി അബുദാബി പോലീസ് പിടിയില്‍!!!!

Google Oneindia Malayalam News

അബുദാബി: പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അബ്ദുല്‍ റഹീം ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ അബുദാബിയില്‍ വെച്ചാണ് പോലീസ് പിടിയിലായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇ ല്‍ ജോലി ചെയ്തിരുന്ന റഹീം ക്രെഡിറ്റ് കാര്‍ഡില്‍ തിരിച്ചടക്കുവാനുള്ള പണം ബാക്കി വെച്ചാണ് യുഎഇ ല്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്.

പിന്നീട് ഇയാള്‍ സൗദിയിലേക്ക് ജോലി തേടി പോവുകയും ചെയ്തു. എന്നാല്‍ ലോണ്‍ ഇനത്തില്‍ ബാക്കിയുള്ള തുക മുടങ്ങിയപ്പോള്‍ ബാങ്ക് കോടതിയെ സമീപിച്ച കാര്യം റഹീം അറിഞ്ഞിരുന്നില്ല. ഇതാണ് ഇപ്പോള്‍ ഇദ്ദേഹത്തിന് കുരുക്കായിരിക്കുന്നത്. നൂതന സുരക്ഷാ സംവിധാനമുള്ള രാജ്യമാണ് യുഎഇ. അത്‌കൊണ്ടു തന്നെ രാജ്യത്തിലൂടെ കടന്ന് പോകുന്ന മുഴുവന്‍ യാത്രക്കാരുടെയും പാസ്‌പോര്‍ട്ട് വിവരങ്ങളടക്കം മുഴുവന്‍ കാര്യങ്ങളും രാജ്യ സുരക്ഷാ വിഭാഗത്തിന് മുന്‍കൂട്ടി അറിയുവാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

arrest


ഏതാണ്ട് 10 ലധികം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ട പ്രതികളെ പോലീസിന് നേരിട്ട് വിമാനത്തില്‍ എത്തി അറസ്റ്റ് ചെയ്യാം. അതില്‍ സാമ്പത്തീക കുറ്റക്രത്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. നിലവിലുള്ള സംവിധാനങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് നമ്മളില്‍ പലരും കുറ്റക്രത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള പ്രധാന കാരണം. ഒരിക്കലും പടിക്കപ്പെടില്ല എന്നാണ് ഇത്തരക്കാരുടെ വിശ്വാസം. എന്നാല്‍ ഇത്തരത്തില്‍ കുറ്റം ക്യത്യം ചെയ്ത് രാജ്യത്ത് നിന്ന് രക്ഷപ്പെട്ടാലും ജീവിതത്തില്‍ എന്നെങ്കിലും ഇത്തരം രാജ്യങ്ങളില്‍ എത്തിപ്പെട്ടാല്‍ പിടിവീഴും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇനി ഇന്ത്യയില്‍ നിന്നും മറ്റേതെങ്കിലും രാജ്യത്തേക്ക് വിമാന യാത്ര ചെയ്യവെ വിമാനത്തിന് തകരാര്‍ അനുഭവപ്പെട്ട് ഇത്തരം രാജ്യങ്ങളില്‍ വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയാലും നിങ്ങള്‍ കുടുങ്ങും. പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും ഒരു പ്രതേക സിസ്റ്റം വഴി ബന്ധപ്പെടുത്തിവെച്ചിരിക്കുകയാണ്. ഇവരില്‍ ആരെങ്കിലും യാത്രക്കാരുടെ ഇടയിലുണ്ടെങ്കില്‍ സിസ്റ്റം ഓട്ടോമാറ്റിക്കായി കണ്ടെത്തുകയും ചെയ്യും.

ഏതായാലും അബ്ദുല്‍ റഹീം ഇപ്പോള്‍ സ്വന്തം പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്. വെറും 1200 റിയാല്‍ മാസ ശമ്പളത്തിന് ന്യുസ് പേപ്പര്‍ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുന്ന റഹീം യുഎഇ ലെ ബാങ്കില്‍ അടക്കുവാനുള്ള ഭീമമായ തുക എങ്ങിനെ കണ്ടെത്തും എന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല. കെഎംസിസി യുടെ ലീഗല്‍ സെല്ലിനെ സഹായത്തിനായി സമീപിച്ചിരിക്കുകയാണ് ഇയാള്‍. അഡ്വ സാജിദ് അബൂബക്കറാണ് അബ്ദുല്‍ റഹീമിന്റെ കേസ് കൈകാര്യം ചെയ്യുന്നത്.

English summary
on the way to native abudhabi police arrested a malayali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X