ദുബായ് മെട്രോ കുതിക്കുന്നു; എട്ട് വര്‍ഷത്തിനകം കയറിയത് 100 കോടി യാത്രക്കാര്‍
ദുബായ്: ദുബയ് നഗരത്തിന്റെ ആകര്‍ഷണങ്ങളിലൊന്നായ ദുബയ് മെട്രോയുടെ കുതിപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. ആരംഭിച്ച് എട്ട് വര്‍ഷത്തിനിടയില്‍ മെട്രോയില്‍ യാത്ര ചെയ്തത് 100 കോടി ആളുകള്‍. 2009 സപ്തംബര്‍ ഒന്‍പതിന് ആരംഭിച്ച മെട്രോയില്‍ 2017 ആഗസ്ത് അവനസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 1.028 ബില്യണ്‍ യാത്രക്കാര്‍ സഞ്ചരിച്ചതായി ദുബയ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു. 68.9 കോടി യാത്രക്കാര്‍ റെഡ് ലൈനിലും 33.9 ആളുകള്‍ ഗ്രീന്‍ ലൈനിലുമാണ് യാത്ര ചെയ്തത്.
ആരംഭിച്ച് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഈ അപൂര്‍വ നേട്ടം കൈവരിക്കാനായത് ദുബയ് മെട്രോയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ദുബയ് മെട്രോ യാത്രയ്ക്കാര്‍ക്ക് നല്കുന്ന സേവനത്തിനും സുരക്ഷിതത്വത്തിനുമുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം. ദുബയ് ഗതാഗതത്തിന്റെ നട്ടെല്ലായി മാറിയ മെട്രോയുടെ ശില്പി ദുബയ് ഭരണാധികാരി കൂടിയായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമാണെന്നും അദ്ദേഹം പറഞ്ഞു.

75 കിലോമീറ്റര്‍ നീളത്തില്‍ പായുന്ന ദുബയ് മെട്രോ ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ മെട്രോ കൂടിയാണ്. മെട്രോയുടെ 25,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള യൂനിയന്‍ സ്റ്റേഷന് ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനാണെന്ന സവിശേഷതയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനുകളിലൊന്നാണ് ബുര്‍ജ്മാന്‍ സ്റ്റേഷന്.
മെട്രോ സേവനം മെച്ചപ്പെടുത്തി 2030 ഓടെ യാത്രക്കാരുടെ 30 ശതമാനത്തെയും ആകര്‍ഷിക്കാനാണ് പദ്ധതിയെന്ന് ആര്.ടി.എ മേധാവി പറഞ്ഞു. 2016ല്‍ അത് 16 ശതമാനമായിരുന്നു. ടാക്സി സേവനം കൂടി പരിഗണിച്ചാല്‍ ദുബൈയിലെ 24 ശമതാനം യാത്രക്കാരും പൊതുഗതാഗത സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.
ദുബയ് അന്താരാഷ്ട്ര വിമാനത്താവളം, ദേര, ബര്‍ദുബയ് എന്നിവയെ ബന്ധിപ്പിച്ച് റാഷിദിയ്യ മുതല്‍ ജബല്‍ അലി വരെ നീളുന്നതാണ് മെട്രോയുടെ റെഡ്ലൈന്‍. ഖിസൈസിലെ ഇത്തിസാലാത്ത് സ്റ്റേഷന് മുതല്‍ ക്രീക്ക് സ്റ്റേഷന് വരെയാണ് ഗ്രീന്‍ ലൈന്‍. ഇരു പാതകളും ബുര്‍ജുമാന്‍, യൂനിയന്‍ സ്റ്റേഷനുകളില്‍ സന്ധിക്കുന്നുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications