ഒരു വരന് രണ്ട് വധു, രസകരമായ കല്യാണം
റിയാദ്: സൗദിയില്‍ ഒരു വിവാഹത്തിനെത്തിയവര്‍ ആദ്യമൊന്ന് അമ്പരന്നു.പിന്നെയത് ചിരിയായി ഏറ്റവും ഒടുവില്‍ പൊട്ടിച്ചിരിയും. കാര്യമൊന്നും പിടികിട്ടിയില്ല അല്ലേ. സൗദിയില്‍ ആദ്യമായിട്ടായിരിയ്ക്കും ഇത്തരമൊരു വിവാഹം നടക്കുക . അതിനാണ് അമ്പരപ്പ്. ഇനി വിവാഹത്തെപ്പറ്റി വിശദമായി തന്ന പറയാം. ഈ വിവാഹത്തിന് രണ്ട് വധുമാര്‍ ഉണ്ടായിരുന്നു. ഓരേ വേഷത്തില്‍ വരനൊപ്പം രണ്ട് പെണ്‍കുട്ടികള്‍.
ഇതില്‍ ഒരാളെ ആചാരപ്രകാരം വരന്‍ വിവാഹം ചെയ്തു. രണ്ടാമത്തെയാള്‍ വരനൊപ്പം തന്നെ നിന്നു. ചിലരില്‍ അമ്പരപ്പും ചിലരില്‍ ചിരിയും പൊട്ടി വിടര്‍ന്നു. ഇനി കാര്യങ്ങള്‍ കുറച്ച് കൂടി വിശദീകരിയ്ക്കാം. വരനൊപ്പം നിന്ന രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയാണ്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും ഇവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചില്ല.താന്‍ കാരണമാണ് ഭര്‍ത്താവിന് കുഞ്ഞുങ്ങളുണ്ടാകാത്തതെന്ന് മനസിലാക്കിയ ഭാര്യ ഒരു വഴി കണ്ടെത്തി. ഭര്‍ത്താവിനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിയ്ക്കുക.
ഭര്‍ത്താവിന് വേണ്ടി പെണ്ണന്വേഷിച്ചതും വിവാഹ തീയതി നിശ്ചയിച്ചതുമൊക്കെ ഈ ഭാര്യ തന്നെയാണ്. എന്നാല്‍ ഭര്‍ത്താവിന്റെ വിവാഹത്തിന് നാളുകള്‍ ബാക്കി നില്‍ക്കെ ഭാര്യയെ ക്ഷീണിതയായി കാണപ്പെട്ടു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയാക്കി. അപ്പോഴല്ലേ രസം. ഗര്‍ഭിണിയാകില്ലെന്ന് കരുതിയ യുവതി ഗര്‍ഭിണിയായിരിയ്ക്കുന്നു
ശരിയ്ക്കും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയെന്ന് പറയില്ലേ അത് തന്നെ. തുടര്‍ന്ന് യുവതി ഉറച്ച ഒരു തീരുമാനമെടുത്തു. ഭര്‍ത്താവിന്റെ പുതിയ വിവാഹത്തില്‍ നിന്ന് പിന്നോട്ടില്ല. അങ്ങനെയാണ് ഗര്‍ഭിണിയായതിന്റെ സന്തോഷത്തില്‍ വധുവിനെപ്പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഭര്‍ത്താവിന്റെ വിവാഹത്തില്‍ പങ്ക്‌ചേര്‍ന്നത്.












Click it and Unblock the Notifications