ഒമാനിലെ വീട്ടില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്
മസ്‌കറ്റ്: ഒമാനിലെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ സൗത്ത് ഉഖ്വാദ് പ്രദേശത്താണ് സംഭവം. സലാലയിലെ മൂന്നു നില വീടിന്റെ രണ്ടാം നിലസയിലാണ് സ്‌ഫോടനം നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സ്‌ഫോടനം നടന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഫിലിപ്പിയന്‍സ് സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ യുവാക്കള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കച്ചവടക്കാരനായ മുഖ്താഹ് സാഹിന്റെ വാണിജ്യ സാധനങ്ങള്‍ കത്തി നശിച്ചിരുന്നു. ഇയാള്‍ക്ക് 200,000 രൂപയുടെ നാശ നഷ്ടമുണ്ടായി. പെട്ടെന്ന് തീയുണ്ടാകുന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.












Click it and Unblock the Notifications