വണ്‍ ഇന്ത്യയെ തേടി വീണ്ടും അംഗീകാരം
ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ അവസാനിച്ച മാര്‍ക്കറ്റിങ് ആന്റ് ബ്രാന്റിംങ്ങ് സമ്മേളനത്തിലാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റര്‍ ഓഫ് ദ ഇയറായി വണ്‍ ഇന്ത്യയെ തെരഞ്ഞെടുത്തത്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രശംസാ പത്രവും ഫലകവും ഷാര്‍ജ വാട്ടര്‍ ആന്റ് ഇലക്ടിസിറ്റി ചെയര്‍മാന്‍ ഡോ.റാശിദ് അല്ലീമില്‍ നിന്നും വണ്‍ ഇന്ത്യ ഗള്‍ഫ് കറസ്‌പോണ്ടന്റ് മുഹമ്മദ് തന്‍വീര്‍ ഏറ്റുവാങ്ങി.

അല്ലീം ബിസിനസ്സ് കോണ്‍ഗ്രസ്സാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന മാര്‍ക്കറ്റിംങ്ങ് ആന്റ് ബ്രാന്റിംങ്ങ് സമ്മേളനം സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 12 ഓളം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ കൈമാറി. ആഗോള മേഖല കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ വിവിധ മേഖലയിലുള്ളവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ ആശയങ്ങള്‍ പരസ്പരം കൈമാറുവാനുള്ള അവസരമാണ് പരിപാടിയിലൂടെ ലക്ഷ്യംവെച്ചതെന്ന് ചെയര്‍മാന്‍ ഡോ.റാഷിദ് അല്ലീം അഭിപ്രായപ്പെട്ടു.

ഗോള്‍ഡ് എഫ്.എം ന്യൂസ് അവതാരകന്‍ റോയ് റാഫേലും, ജീവന്‍ ടിവി യുഎഇ റിപ്പോര്‍ട്ടര്‍ സുമിത് നായരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയവരില്‍ ഉള്‍പ്പെടുന്നു. ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രതേക പുരസ്‌കാരം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വണ്‍ഇന്ത്യ കരസ്ഥമാക്കിയിരുന്നു.












Click it and Unblock the Notifications