ഇനിയെല്ലാം എളുപ്പം! ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഓണ്‍ലൈനിലൂടെ...
സ്വദേശികള്‍ക്കും കുവൈത്തിലെ പ്രവാസികള്‍ക്കും ഈ സംവിധാനം ഒരുപോലെ ഉപയോഗിക്കാമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സും ഇഖാമയും ഓണ്‍ലൈന്‍ വഴി പുതുക്കുന്ന സംവിധാനം ഈ വര്‍ഷം പകുതിയോടെ പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്ത് സര്‍ക്കാര്‍. ഡ്രൈവിംഗ് ലൈസന്‍സും ഇഖാമയും ഓണ്‍ലൈനിലൂടെ പുതുക്കുന്ന സംവിധാനം നിലവില്‍ വന്നാല്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.
സ്വദേശികള്‍ക്കും കുവൈത്തിലെ പ്രവാസികള്‍ക്കും ഈ സംവിധാനം ഒരുപോലെ ഉപയോഗിക്കാമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയത്തിലെ ഐടി വിഭാഗം ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

ഗാര്‍ഹിക മേഖലയിലെ ഡ്രൈവര്‍മാര്‍ക്കും...
ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാകുന്നതോടെ കുവൈത്തിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. ഗാര്‍ഹിക മേഖലയിലെ ഡ്രൈവര്‍മാരുടേതടക്കമുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഓണ്‍ലൈനിലൂടെ പുതുക്കാം.

പിഴയടക്കാനും ഓണ്‍ലൈന്‍..
ഡ്രൈവിംഗ് ലൈസന്‍സും ഇഖാമയും പുതുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ സമയ ലാഭിക്കാനും, ഓഫീസുകളിലെ അനാവശ്യ തിരക്കൊഴിവാക്കാനും കഴിയും. ഇഖാമയും ലൈസന്‍സും അടയ്ക്കുന്നതിനുള്ള ഫീസും പിഴയും ഓണ്‍ലൈനിലൂടെ അടയ്ക്കാനുള്ള സൗകര്യമുണ്ട്.

കേസുകള്‍ പരിഹരിച്ച ശേഷം...
പക്ഷേ, അത്യാവശ്യ രേഖകള്‍ വല്ലതും ഹാജരാക്കേണ്ടി വന്നാല്‍ ഓഫീസുകളില്‍ നേരിട്ട് ഹാജരാകേണ്ടി വരും. കമ്പനി ഫയലുകള്‍ മരവിക്കപ്പെട്ട സാഹചര്യത്തിലും, കേസുകള്‍ നിലവിലുണ്ടെങ്കിലും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കില്ല. കെ-നെറ്റ് വഴിയാണ് ഓണ്‍ലൈന്‍ ഫീസ് അടയ്ക്കാന്‍ സംവിധാനമൊരുക്കുന്നത്.












Click it and Unblock the Notifications