ദുബായ്: ഓണ്‍ലൈന്‍ വീസ തട്ടിപ്പ് സംഘം അറസ്റ്റില്‍

വ്യാജ വെബ് സൈറ്റിലൂടെ ജോലി വാഗ്ദാനം ചെയ്താണ് ഇടപാടുകരാരെ സംഘം കണ്ടെത്തിയത്. ആവശ്യക്കാരെ വിശ്വസിപ്പിയ്ക്കുന്നതിനായി വ്യാജ തൊഴില്‍ കരാറുകളും ഔദ്യോഗിക രേഖകളും രൂപപ്പെടുത്തിയാണ് സാങ്കേതിക വിദഗ്ദനാര പ്രതികള്‍ പണം തട്ടിയത്.
സംഘത്തിനെതിരെ ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. കബളിപ്പിയ്ക്കപ്പെട്ടവരില്‍ അധികവും യുവാക്കളായിരുന്നു. പൊലീസ് നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് പ്രതികളെ കുടുക്കിയത്.
പ്രതികള്‍ അറസ്റ്റിലായ വിവരം ദുബായ് പൊലീസ് മേധാവി മേജര്‍ ഖമീസ് മത്വര്‍ അല്‍മുസയ്‌ന സ്ഥിരീകരിച്ചു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ജോലി തട്ടിപ്പ് നടക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications