കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുതല്‍ 10 ലിറ്റർ മാത്രം: സൗദി അറേബ്യയിൽ എനർജി ഡ്രിങ്ക്‌സിന് നിയന്ത്രണം ഏർപ്പെടുത്തി

Google Oneindia Malayalam News

കെയ്‌റോ: സൗദി അറേബ്യയിൽ എത്തുന്ന യാത്രക്കാർക്ക് എനർജി ഡ്രിങ്ക്‌സിന് നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. ഒരു പ്രാദേശിക ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. 'സൗദി അറേബ്യയിൽ എത്തുന്ന ഒരാൾക്ക് പരമാവധി 10 ലിറ്റർ ഈ പാനീയങ്ങൾ മാത്രമേ അനുവദിക്കുമെന്നാണ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പ്രഖ്യാപിച്ചരിക്കുന്നത്'- പ്രാദേശിക പത്രമായ ഒകാസ് പുറത്ത് വിട്ട വാർത്തയില്‍ പറയുന്നു.

കാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക് തന്നെ?: മെമ്മറികാർഡ് പരിശോധന കേന്ദ്രത്തിലേക്ക്, ഡിജിപി നിലപാടറിയിച്ചുകാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക് തന്നെ?: മെമ്മറികാർഡ് പരിശോധന കേന്ദ്രത്തിലേക്ക്, ഡിജിപി നിലപാടറിയിച്ചു

മാനസികമോ ശാരീരികമോ ആയ ഉത്തേജനം നൽകുന്ന ഉത്തേജക പദാർത്ഥങ്ങൾ അടങ്ങിയതും കഫീനും ടോറിനും ഉൾപ്പെടുന്നതുമായ പാനീയങ്ങളെയാണ് എനർജി ഡ്രിങ്കുകളായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി നിർവചിച്ചിരിക്കുന്നത്. എനർജി ഡ്രിങ്കുകളായി പരിവർത്തനം ചെയ്യാവുന്ന ഏതെങ്കിലും തരത്തിലുള്ള കൂട്ടുകള്‍, ജെൽ, തുടങ്ങിയവയും എനർജി ഡ്രിങ്കുകൾക്കിടയിൽ തരംതിരിച്ചിരിച്ചിട്ടുണ്ട്.

-saudiarabia-

2017 മുതല്‍ സൗദി അറേബ്യ ശീതളപാനീയങ്ങൾക്ക് 50 ശതമാനവും എനർജി ഡ്രിങ്കുകൾക്കും പുകയില ഉൽപന്നങ്ങൾക്കും 100 ശതമാനവും നികുതി ചുമത്താൻ ആരംഭിച്ചിരുന്നു.

എന്താണ് മഞ്ജു ചേച്ചീ ഈ ചിരിക്ക് പിന്നിലെ രഹസ്യം: ഒരോ തവണ കാണുതോറും ഇഷ്ടം കൂടുന്ന മഞ്ജു മാജിക്ക്

അതേസമയം, സിവിൽ, മിലിട്ടറി, സർക്കാർ ഏജൻസികൾ നടത്തുന്ന സംയോജിത സേവന സംവിധാനത്തിലൂടെ വിദേശത്ത് നിന്നുള്ള ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്യാനുള്ള പ്രവർത്തനങ്ങള്‍ രാജ്യത്തുടനീളം സൌദി ആരംഭിച്ചിട്ടുണ്ട്. തീർത്ഥാടകരെ മികച്ച രീതിയിൽ സഹായിക്കുന്നതിനും സൗദി സർക്കാർ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, തീർഥാടകർ രാജ്യത്ത് എത്തുന്നത് മുതൽ, അവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതുവരെ മികച്ച സേവനങ്ങളാണ് തീർത്ഥാടകർക്കായി സർക്കാർ ഉറപ്പ് വരുത്തുന്നത്

തബൂക്ക് ഗവർണർ പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങള്‍. ഹലത്ത് അമ്മാർ അതിർത്തി പോയിന്റ് വഴി വരുന്ന തീർഥാടകരെ സഹായിക്കാൻ സൗദി അറേബ്യ ഒരുക്കിയ സേവനങ്ങള്‍ തീർത്ഥാടകർക്കിടയില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Only 10 liters: Energy drinks restricted in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X