കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടിയില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമെ ഇനി ഖത്തറില്‍ വിസയുള്ളൂ!!!

Google Oneindia Malayalam News

ദോഹ: 2022 ല്‍ ഖത്തറില്‍ അരങ്ങേറുന്ന ലോക കപ്പിന് മുന്നോടിയായി നിരവധി ജോലി സാധ്യതകളാണ് ഖത്തറില്‍ ഒരുങ്ങുന്നത്. എന്നാല്‍ പുതുതായി രാജ്യത്ത് ജോലി തേടി എത്തുന്നവര്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് മിക്ക കമ്പനികളും. അറബിയും ഇംഗ്ലീഷും അനായാസം സംസാരിക്കാന്‍ കഴിയുന്നവര്‍ക്ക് പെട്ടന്ന് ജോലി ലഭിക്കും.
കൂടാതെ നേത്യപാടവം, സാങ്കേതിക വൈദഗ്ധ്യം, വിധേയത്വം, അനായാസത, ഒന്നിലധികം പ്രവര്‍ത്തികള്‍ ചെയ്യുവാനുള്ള മികവ്, വിത്യസ്ത സംസ്‌കാരങ്ങളെ കുറിച്ചുള്ള അറിവ്, പണി പഠിക്കുവാനുള്ള സന്നദ്ധത, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, വിലപേശല്‍ മികവ് തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും കമ്പനികള്‍ ജോലിക്കാരെ തെരഞ്ഞെടുക്കുന്നത്.

visa


ലോക കപ്പിന്റെ മുന്നോടിയായുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ ക്യത്യ സമയത്ത് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഭീമമായ സംഖ്യ പിഴ ഇനത്തില്‍ നല്‍കേണ്ടി വരുന്നതാണ് കമ്പനികളെ പുതിയ മാനദണ്ഡങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോലിയില്‍ മടി കാണിക്കുന്നവരെ യാതൊരു കാരണവശാലും ജോലിക്ക് നിര്‍ത്തേണ്ടതില്ലെന്നാണ് കമ്പനികളുടെ തീരുമാനം. ഖത്തര്‍ കണ്‍സ്ട്രക്ഷന്‍ ന്യൂസ് കഴിഞ്ഞ ദിവസം യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രൊഫഷനല്‍ യോഗ്യതകള്‍ക്ക് പുറമെ ആശയ വിനിമയം പ്രധാന മാനദണ്ഡമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

English summary
Only hardworking employees get visa in qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X