Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഎന്‍വി ഫൗണ്ടേഷന്‍ 'ഹരിതമാനസം' സാഹിത്യശില്പശാല ഫെബ്രുവരി 17 ന്

ദുബായ് : യുഎഇ എക്‌സ്‌ചേഞ്ചുമായി സഹകരിച്ചുകൊണ്ട് അന്തര്‍ദ്ദേശീയ സാഹിത്യസാംസ്‌കാരിക കൂട്ടായ്മയായ ഒ.എന്‍.വി ഫൗണ്ടേഷന്‍ 'ഹരിതമാനസം' എന്ന പേരില്‍ സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഫെബ്രുവരി 17 ന് നടക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രതിഭകളും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ഒ. എന്‍. വി.കവിതകളുടെ സാമൂഹ്യപാരിസ്ഥിതികമാനുഷികമൂല്യങ്ങള്‍ കൂടുതല്‍ ആസ്വാദകരിലേക്ക് എത്തിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. രാവിലെ ഒമ്പതരയ്ക്ക് പ്രശസ്ത അറബ് കവി ഡോ.ശിഹാബ് ഘാനം ശില്പശാല ഉദ്ഘാടനം ചെയ്യും. അന്തര്‍ദ്ദേശീയ കവിക്കുള്ള പുരസ്‌കാരചടങ്ങില്‍ മലയാളംഅറബ് മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

onv

ലോകരാഷ്ട്രങ്ങളില്‍ ശ്രദ്ധേയനും ഭാവി പ്രതീക്ഷയുമായ ഒരു കവിക്കായിരിക്കും പുരസ്‌ക്കാരം സമ്മാനിക്കുക. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്പ്പന ചെയ്ത ശില്പവും അവാര്‍ഡ് തുകയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊത്തുപണിയുള്ള വാക്കുകള്‍ കവിതാശില്പശാലയില്‍ ഡോ: കെ. ജയകുമാര്‍, പ്രൊഫ: വി. മധുസൂദനന്‍നായര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, രാജീവ് ഒ. എന്‍. വി എന്നിവര്‍ പങ്കെടുക്കും.

യു. എ. ഇ.യിലെ മറ്റ് പ്രമുഖകവികളും സംബന്ധിക്കും. തുടര്‍ന്ന് യു. എ. ഇ.യിലെ എട്ട് മുതല് പന്ത്രണ്ട് വരെയുള്ള സ്‌കൂള്‍കുട്ടികളുടെ കവിതാലാപനമത്സരം (ഫൈനല്‍) അരങ്ങേറും. ഫൗണ്ടേഷന്‍ ഏഴ് എമിറേറ്റുകളിലും നടത്തിയ മത്സരങ്ങളിലൂടെ തെരഞ്ഞെടുത്ത കുട്ടികളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.

ഒ. എന്‍. വി.യുടെ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി നടത്തുന്ന 'ഋതുഭേദങ്ങളുടെആത്മഗന്ധം' സെമിനാറില്‍ പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍, പ്രമുഖ നോവലിസ്റ്റ് ഡോ.ജോര്‍ജ്ജ്ഓണക്കൂര്‍, കവി ആലങ്കോട് ലീലാകൃഷ്ണന്‍, എഴുത്തുകാരന്‍ ബഷീര്‍ തിക്കോടി എന്നിവര്‍ പങ്കെടുക്കും. മലയാളത്തിലെ യുവകവിക്കുള്ള പുരസ്‌കാരവും മികച്ച രീതിയില്‍ ഒ.എന്‍.വി കവിത ആലപിച്ച വിദ്യാര്‍ത്ഥിക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്യാന്‍ ദുബായിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന് ഒ. എന്‍. വിയുടെ സുന്ദരഗാനങ്ങളും കവിതകളും കോര്‍ത്തിണക്കിയ 'മാണിക്യവീണ' സംഗീതവിരുന്നും, നൃത്തശില്പങ്ങളും അരങ്ങേറും. പ്രശസ്ത പിന്നണി ഗായിക ഗായത്രി അശോകന്‍, അപര്‍ണ്ണരാജീവ്, മീനാക്ഷി, അപ്‌സര ശിവപ്രസാദ്, സായിബാലന്‍, രാജീവ് ഒ.എന്‍.വി, ശരത്ത് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും. അഞ്ജു രഞ്ജിത്, വിധുന വിശ്വനാഥന്‍ എന്നിവര്‍ നയിക്കുന്ന നൃത്തശില്പങ്ങളും അരങ്ങേറും. കവിത, നാടകചലച്ചിത്രഗാനങ്ങള്‍, ഭാഷ, കല, രംഗവേദി, സംസ്‌കാരം, അധ്യാപനം എന്നീ മേഖലകളില്‍ മഹാകവിയുടെ സംഭാവനകളെ നിലനിര്‍ത്താനും ലോകശ്രദ്ധയിലെത്തിക്കുവാനും ഉതകുന്നവിധം വിവിധപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുകയാണ് ഒ. എന്‍. വി ഫൗണ്ടേഷന്റെ ലക്ഷ്യം. മലയാളത്തിന്റെ പ്രമുഖ സാംസ്‌കാരികമുഖങ്ങളായ സുഗതകുമാരി, ഡോ: കെ. ജയകുമാര്‍, ഡോ: ജോര്‍ജ്ജ്ഓണക്കൂര്‍, പ്രൊഫ: വി. മധുസൂദനന്‍നായര്‍, രാജീവ് ഒ. എന്‍. വി. എന്നിവരാണ് ഫൗണ്ടേഷന്റെ ഉപദേശകസമിതി അംഗങ്ങള്‍..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+