ഓര്‍ഗാനിക് ആന്‍ഡ് നാച്വറല്‍ എക്‌സ്‌പൊയ്ക്ക് ദുബായില്‍ തുടക്കമായി
Recommended Video

ദുബായ്: പ്രകൃതിദത്ത, ജൈവ ഉല്‍പന്നങ്ങളുടെ പ്രദര്‍ശവുമായി പതിനഞ്ചാമത് മിഡില്‍ഈസ്റ്റ് ഓര്‍ഗാനിക് ആന്‍ഡ് നാച്വറല്‍ എക്‌സ്‌പൊയ്ക്ക് ദുബായ് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ജൈവ ഉല്‍പാദകരെയും വിതരണക്കാരെയും കച്ചവടക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എക്‌പോ കാലാവസ്ഥ മാറ്റ, പരിസ്ഥിതി മന്ത്രാലയത്തിന്റെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്.
മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും ഉപഭോക്താക്കള്‍ക്കും വില്‍പനക്കാര്‍ക്കും മുതല്‍കൂട്ടാണ് എക്‌സ്‌പൊ. ഉല്‍പാദകരെ നേരില്‍ കണ്ട് ഇടപാട് ഉറപ്പിക്കാനും ഇത് അവസരമൊരുക്കുന്നു. മേഖലയില്‍ പ്രകൃതിദത്ത, ജൈവ ഉല്‍പന്നങ്ങളുടെ സാന്നിധ്യം കൂട്ടാനും എക്‌സ്‌പൊ ഉപകരിക്കുന്നു. ഭക്ഷ്യോല്‍പന്നങ്ങള്‍, പാനീയം, ആരോഗ്യം, സൌന്ദര്യം, പരിസ്ഥിതി തുടങ്ങിയ വിഭാഗങ്ങളിലായി ഇന്ത്യ ഉള്‍പെടെ 47 രാജ്യങ്ങളിലെ രണ്ടായിരത്തിലേറെ ഉല്‍പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആറായിരത്തോളം വ്യാപാര സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ശ്രീലങ്ക, ഗ്രീസ്, അര്‍മേനിയ, മലേഷ്യ എന്നീ രാജ്യക്കാരാണ് ഇത്തവണ നവാഗതരായെത്തിയത്. ഇരുപത് കമ്പനികളുടെ പങ്കാളിത്തത്തിലൂടെ മേളയിലെ ഏറ്റവും വലിയ പവലിയനുമായി ഇന്ത്യയുടെ ശക്തമായ സാന്നിധ്യവുമുണ്ട്. ആവശ്യമുള്ളവരെ മാത്രം നേരില്‍ കണ്ട് ഇടപാട് ഉറപ്പിക്കാവുന്ന പ്രത്യേക സംവിധാനവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കൂടാതെ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ചു വരുന്നു. ത്രിദിന പ്രദര്‍ശനം ബുധനാഴ്ച സമാപിക്കും.












Click it and Unblock the Notifications