സലാലയില്‍ നിന്ന് പ്രവാസി കൂട്ടായ്മയിലൂടെ ഒരു മലയാള ഹ്രസ്വ ചിത്രം, 'ഓര്‍മ്മനിലാവില്‍' പുറത്തിറങ്ങി
സലാല: പ്രവാസി മലയാളികളായ കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ പ്രവര്‍ത്തനത്തിലൂടെ 'ഓര്‍മ്മനിലാവില്‍' എന്ന മലയാള ഹ്രസ്വ ചിത്രം സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, കേരളം വിങ്ങിന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കി. ഒരു പ്രവാസി മലാളിയുടെ ജീവിതവും പെട്ടെന്നുള്ള മരണവും വ്യത്യസ്തമായ പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വിജോ കെ തുടിയന്റെ സംവിധാനത്തില്‍ ശ്രീ സുരേഷ് ബാബു നിര്‍മ്മിച്ച ഈ ഹ്രസ്വ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകന്‍ ബ്ലെസ്സിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രവാസ ലോകത്ത് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്ത, കഴിവുള്ള പ്രവാസി കലാകാരന്‍മാരെ ഒന്നിപ്പിക്കുക എന്ന ചിന്തയില്‍ നിന്നാണ് ഇത്തരത്തിലൊരു ഹ്രസ്വ ചിത്രം ഉടലെടുത്തതെന്ന് സംവിധായകന്‍ വിജോ. കെ. തുടിയന്‍ പറഞ്ഞു
സലാലയില്‍ മാതച്രമായി ചിത്രീകരിച്ച ഈ ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചവരും പിന്നണിയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ സാങ്കേതിക പ്രവര്‍ത്തകരും സലാലയിലെ പ്രവാസ ലോകത്ത് വിവിധ മേഖലയില്‍ തൊഴിലെടുക്കുന്നവരണ്. ഇത് തന്നെയാണ് ചിത്രത്തിനെ വേറിട്ട് നിര്‍ത്തുന്നത്.












Click it and Unblock the Notifications