Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകി ഭാര്യയെ കൊന്നു; ഇന്ത്യക്കാരായ ഭര്‍ത്താവിനും യുവതിക്കും ജീവപര്യന്തം

ഒട്ടാവ: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവിനും കാമുകിക്കും ഒട്ടാവ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 25 വര്‍ഷം പരോള്‍ ലഭിക്കാത്ത തടവാണ് ഇരുവര്‍ക്കും ലഭിച്ചത്. ഇന്ത്യന്‍ വംശജനായ ബൂപീന്ദര്‍പാല്‍ സിങ്(40) കാമുകി ഗുര്‍പ്രീത് റൊണാള്‍ഡ്(37) എന്നിവര്‍ക്കാണ് കോടതി കഠിന ശിക്ഷ വിധിച്ചത്.

ഭുപീന്ദര്‍പാലിന്റെ ഭാര്യ ജഗ്താര്‍ ഗില്‍(43) ആണ് കൊല്ലപ്പെട്ടത്. ജഗ്താറിനെ കൊലപ്പെടുത്തിയത് ഗുര്‍പ്രീത് റൊണാള്‍ഡ് ആണെന്ന് കോടതി കണ്ടെത്തി. ഭൂപീന്ദര്‍പാലിന്റെയും കാമുകിയുടെയും അവിഹിത ബന്ധത്തിന് തടസമാകുമെന്നുകണ്ടായിരുന്നു കൊലപാതകം. പ്രതികള്‍ ഒരുതരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.

rape

2014 ജനുവരി 29നാണ് വീട്ടില്‍ വെച്ച് ജഗ്താര്‍ ഗില്‍ കൊല്ലപ്പെട്ടത്. ഒരു ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയായിരുന്നു അവര്‍. ഭൂപീന്ദര്‍പാല്‍ ജോലിക്കായി വീട്ടില്‍നിന്നും ഇറങ്ങിയ ഉടനെ അവിടെയെത്തിയ റൊണാള്‍ഡ് സ്ത്രീയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്നേദിവസം ഭൂപീന്ദര്‍പാലിന്റെ 17ാം വിവാഹ വാര്‍ഷികം കൂടിയായിരുന്നു.

സംഭവത്തിനുശേഷം 2014 ഏപ്രില്‍ 7നാണ് റൊണാള്‍ഡ് അറസ്റ്റിലാകുന്നത്. ഒരാഴ്ചയ്ക്കുശേഷം ഭൂപീന്ദര്‍പാലും അറസ്റ്റിലായി. നീണ്ടനാളത്തെ വിചാരണയ്ക്കുശേഷമാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിചാരണയ്ക്കിടെ മൂന്നു കുട്ടികളുടെ മാതാവായ ജഗ്താറിന്റെ ബന്ധുക്കള്‍ കോടതിയില്‍ വികാരഭരിതമായി പെരുമാറിയത് പ്രതികള്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+