Get Updates
Get notified of breaking news, exclusive insights, and must-see stories!

പണക്കാര്‍ക്കും കോര്‍പ്പറേറ്റിനുമുള്ള സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്; റിജില്‍ മാക്കുറ്റി

ദുബായ്: രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കും വന്‍കിട കുത്തകകള്‍ക്കും രണ്ടു തരം നീതിയാണ് മോദി സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് കെ.എസ്.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണുര്‍ ജില്ല യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ റിജില്‍ മാക്കൂറ്റി അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ്, ബിസിനസ്സ് ലോബികള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുമ്പോള്‍ സമ്പന്നര്‍ അതിസമ്പന്നരാകുന്ന കാഴ്ചയാണ് മോദി സര്‍ക്കാര്‍ ഭരണത്തില്‍ കാണുന്നത്.

ന്യുനപക്ഷങ്ങളുടെയും,ദലിതരുടേയും ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുമ്പോഴും സാമൂദായിക സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്നും റിജില്‍ മാക്കുറ്റി വിമര്‍ശിച്ചു. ദുബായ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരിക്കും അരുവിക്കര തെരഞ്ഞെടുപ്പ് ഫലമെന്നും റിജില്‍ കൂട്ടിച്ചേര്‍ത്തു.

india-rijil

കരിപ്പുരിലെ സംഭവം തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും റിജില്‍ അഭിപ്രായപ്പെട്ടു. പുന്നക്കന്‍ മുഹമ്മദാലി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ ആഷിഖ്, ബി.എ നാസര്‍, ഷാജി മയ്യില്‍, മുഹമ്മദ് സഹീര്‍, ജിജോ ജേക്കബ് കോണിക്കല്‍, രതീഷ് ഇരട്ടപ്പുഴ, ഇബ്രാഹിം കുട്ടി മലപ്പുറം, സനില്‍ കണ്ണൂര്‍, ബാബു പിതാംബരന്‍, സെബിസെബാസ്റ്റ്യന്‍, ബാഫഖി ഹുസൈന്‍, എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+