Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിനെ വിശ്വസമില്ല യുഎഇയില്‍ ദിവസേന 10 വിവാഹമോചനം

ദുബായ്: യുഎഇയില്‍ വിവാഹ മോചനങ്ങളുടെ നിരക്ക് കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. ദിവസേന പത്ത് വിവാഹ മോചനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്‍മാരെ വിശ്വാസമില്ലാത്തതാണ് വിവാഹമോചനങ്ങള്‍ പെരുകാനുള്ള കാരണമായി പറയുന്നത്. ഇതിന് പുറമെ ദമ്പതിമാര്‍ക്ക് ഈശ്വര വിശ്വാസം കുറയുന്നതും വിവാഹ മോചനത്തിന് കാരണമാകുന്നു.

ദുബായ് കോടതിയിലെ ഫാമിലി മാരിറ്റല്‍ വിഭാഗം മേധാവി ഡോ അബ്ദുള്ളസീസ് അല്‍ ഹമാദിയാണ് ഇക്കാര്യം പറഞ്ഞത്. വിവാഹ മോചനങ്ങളുടെ എണ്ണവും വിവാഹങ്ങളുടെ എണ്ണവും രാജ്യത്ത് വര്‍ദ്ധിച്ച് വരികയാണ്. വിവാഹമോചനങ്ങള്‍ യുഎഇയില്‍ മാത്രമല്ല ലോകമെമ്പാടും വിവാഹമോചനങ്ങളുടെ എണ്ണം വര്‍ദ്ധിച്ച വരികയാണെന്നും ഹമാദി കൂട്ടിച്ചേര്‍ത്തു.

Cheating

ദൈവ ഭയമില്ലാത്തതും വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാകാത്തതും ദാമ്പത്യ ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നു. ഭര്‍ത്താവ് വഞ്ചിച്ചെന്ന് മനസിലായാല്‍ ഉടന്‍ വിവാഹ മോചനം നേടുകയല്ല പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് ജീവിതം മൂന്നോട്ട് കൊണ്ട് പോവകുകയാണ് വേണ്ടതെന്നും ഹമാദി.

ഭര്‍ത്താവിനോടുള്ള വിശ്വാസക്കുറവാണ് ഭൂരിഭാഗം വിവാഹ മോചനങ്ങള്‍ക്കും കാരണം. ഭര്‍ത്താവിന്റെ മറ്റെന്ത് സ്വഭാവ ദൂഷ്യവും സഹിയ്ക്കുന്ന സ്ത്രീകള്‍ പക്ഷേ അവിഹിത ബന്ധം മാത്രം സഹിയ്ക്കില്ലെന്നും അതാണ് വിവാഹ മോചനങ്ങള്‍ക്ക് കാരണമെന്നും ഹമാദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+