കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് സര്‍ക്കാര്‍ മേഖലയിലേക്ക് ഉന്നത വിദ്യാഭ്യസമുള്ളവരെ തേടുന്നു!!!

Google Oneindia Malayalam News

കുവൈത്ത്: രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലേക്ക് ഏതാണ്ട് 5000 ത്തോളം ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ യോഗ്യതയുള്ളവരെ തേടി സര്‍ക്കാര്‍ നടത്തിയ പരിശോധന വിഫലമായതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മൊത്തം 9536 ജീവനക്കാരെ ആവശ്യമുള്ളതില്‍ 4700 ലധികം ജീവനക്കാര്‍ ഉന്നത യോഗ്യതയിലുള്ളവരായിരിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ പേര് രെജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റ് പരിശോധിച്ചിട്ടും ആവശ്യമുള്ള യോഗ്യതയുള്ളവരെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

job

ആരോഗ്യ മേഖലയിലടക്കം സുപ്രധാന ഒഴിവുകളില്‍ വേണ്ടത്ര യോഗ്യതയുള്ളവരെ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ഇത്തരം ഒഴിവുകളിലേക്ക് വിദേശികളെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കുവൈത്തില്‍ 16,000 ത്തോളം സ്വദേശികളാണ് വിവധ മേഖലയില്‍ പേര് രെജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത്.

English summary
Over 5000 job vaccancy had been listed in Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X