Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസാ കാലാവധി കഴിഞ്ഞാല്‍ വേഗം വിട്ടോ... യുഎഇ കടുപ്പിച്ചു, ഇന്നുവരെ നേരിട്ടിട്ടില്ലാത്ത നടപടി

കടുത്ത നടപടിയാണ് യുഎഇ അധികൃതര്‍ സ്വീകരിക്കുക

ദുബായ്: വിസാ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ടൂറിസ്റ്റ് വിസയിലെത്തി യുഎഇയില്‍ തന്നെ തുടരുന്ന നിരവധി പേരുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കുന്നത്. യുഎഇയിലെത്തിയ ശേഷം തിരിച്ച് നാട്ടിലേക്ക് പോകാതെ, സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒപ്പം യുഎഇയില്‍ രഹസ്യമായി താമസിക്കുന്നവരാണ് നടപടി നേരിടുക.

ഇവര്‍ക്കെതിരെ കേസെടുക്കുക മാത്രമല്ല, ഇനി ഒരിക്കലും യുഎഇയിലേക്കോ ജിസിസിയിലേക്കോ വരാന്‍ പറ്റാത്ത രീതിയില്‍ നടപടിയെടുക്കുമെന്നാണ് അറേബ്യന്‍ ബിസിനസ് പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

കടുത്ത നടപടി ഇങ്ങനെ

കടുത്ത നടപടി ഇങ്ങനെ

ടൂറിസ്റ്റ് വിസയില്‍ വരികയും വിസാ കാലാവധി തീര്‍ന്ന ശേഷവും യുഎഇയില്‍ രഹസ്യമായി തങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ മുങ്ങി നടക്കുന്നവരാണ് കണക്കാക്കി കേസെടുക്കും. ട്രാവല്‍ ഏജന്‍സികളും ടൂറിസ്റ്റ് ഓപറേറ്റര്‍മാരുമാണ് കേസ് നല്‍കുക. മാത്രമല്ല, ഇവര്‍ക്ക് ഇനി ഒരിക്കലും യുഎഇയിലേക്ക് വരാന്‍ സാധിക്കാത്ത വിധം നടപടിയുണ്ടാകും.

ഉയര്‍ന്ന പിഴ

ഉയര്‍ന്ന പിഴ

ട്രാവല്‍ ഏജന്റിനെ ഉദ്ധരിച്ചാണ് അറേബ്യന്‍ ബിസിനസ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇത്തരക്കാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. യുഎഇയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും. ഒരുപക്ഷേ, ജിസിസിയിലെ മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, 5000 ദിര്‍ഹം മുതല്‍ മുകളിലുള്ള സംഖ്യ പിഴ ചുമത്തുകയും ചെയ്യും.

10 ദിവസം സമയം നല്‍കും

10 ദിവസം സമയം നല്‍കും

ടൂറിസ്റ്റ് വിസയിലെത്തി പരിധി കഴിഞ്ഞും യുഎഇയില്‍ തന്നെ തങ്ങുന്നവര്‍ ഏത് ഭാഗത്താണോ താമസിച്ചിരുന്നതെന്ന് പരിശോധിച്ച് പിഴ സംഖ്യയില്‍ മാറ്റം വരുത്തും. ദുബായിലെത്തിയ ടൂറിസ്റ്റിന് വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടാന്‍ 10 ദിവസം സമയം നല്‍കും. എന്നാല്‍ ഇവര്‍ സമയ പരിധി തീരുംമുമ്പ് തന്നെ രാജ്യം വിടുന്നതാണ് ഏറ്റവും നല്ലത്.

ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം

ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം

ടൂറിസ്റ്റ് വിസയിലെത്തിയ വ്യക്തി സമയ പരിധി കഴിഞിട്ടും രാജ്യം വിട്ടില്ലെങ്കില്‍ ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് ട്രാവല്‍ ഏജന്‍സികള്‍ നിയമ നടപടി സ്വീകരിക്കുന്നത്. അതേസമയം, യുഎഇയിലെത്തുന്നവര്‍ക്ക് എല്ലാ തരം വിസകളും പുതുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമുണ്ട്. അതുപയോഗപ്പെടുത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

200 ദിര്‍ഹമാണ് ഫീസ്

200 ദിര്‍ഹമാണ് ഫീസ്

എന്നാല്‍ സ്മാര്‍ട്ട് സര്‍വീസ് വഴിയുള്ള വിസ പുതുക്കല്‍ 60 ദിവസം കാലാവധിയുടെ വിസയിലെത്തിയവര്‍ക്കാണ്. ഒരു തവണ മാത്രമേ ഇത്തരത്തില്‍ പുതുക്കാന്‍ സാധിക്കൂ എന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിസയുടെ കാലാവധി പുതുക്കുന്നവര്‍ക്ക് 200 ദിര്‍ഹമാണ് ഫീസ്. സ്മാര്‍ട്ട് സര്‍വീസിന്റെ 100 ഫീസ് ഉള്‍പ്പെടെയാണിത്.

നിബന്ധന ഇങ്ങനെ

നിബന്ധന ഇങ്ങനെ

അപേക്ഷാ ഫീസിന് 50 ദിര്‍ഹം, വിസാ അധികൃതര്‍ക്ക് 50 ദിര്‍ഹം, ബാക്കി ഇലക്ട്രോണിക് സര്‍വീസിന് എന്നിങ്ങനെയാണ് വിസാ ഫീസ് കണക്കാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ വിസ കാലാവധി നീട്ടുന്നവര്‍ക്ക് മൂന്ന് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടുണ്ടായിരിക്കണം. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയല്ലാതെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിസ കാലാവധി നീട്ടാവുന്നതാണ്.

റീ എന്‍ട്രി പെര്‍മിറ്റ്

റീ എന്‍ട്രി പെര്‍മിറ്റ്

അതേസമയം, റസിഡന്‍സി വിസയുള്ളവര്‍ ആറ് മാസത്തിലധികം യുഎഇക്ക് പുറത്തുനിന്നാല്‍ തിരിച്ചുവരാന്‍ റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കണം. യുഎഇ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, പാസ്‌പോര്‍ട്ടിന്റെ കോപ്പി, യുഎഇക്ക് പുറത്ത് നില്‍ക്കാനുള്ള കാരണം ബോധിപ്പിക്കുന്ന രേഖ എന്നിവയാണ് റീ എന്‍ട്രി പെര്‍മിറ്റിന് വേണ്ടി അപേക്ഷിക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്. പെര്‍മിറ്റ് ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം യുഎഇയില്‍ പ്രവേശിക്കണം. 150 ദിര്‍ഹമാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കുള്ള ഫീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+