Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ എക്സ്പോയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കളറിങ്ങ് മല്‍സരം

ഷാര്‍ജ: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബായിയും സംയുക്തമായി നടത്തുന്ന ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ആഗസ്റ്റ് 15 വൈകുന്നേരം 5.30 ന് ഷാര്‍ജാ എക്സ്പോ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കളറിംഗ് മല്‍സരം നടത്തുന്നു.

'സ്വാതന്ത്ര്യ ദിനം' എന്നതാണ് വിഷയം. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മല്‍സരത്തിനു വേണ്ട ഡ്രായിംഗ്ഷീറ്റുകള്‍ സംഘാടകര്‍ നല്‍കും. കളര്‍ ചെയ്യുവാനുള്ള ഉപകരണങ്ങള്‍ പങ്കെടുക്കുന്നവര്‍ കൊണ്ടുവരേണ്ടതാണ്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മല്‍സരം നടക്കുക. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സ്വാതന്ത്ര്യ ദിന പരിപാടികളില്‍ പങ്കെടുക്കാനുള്ള പാസുകള്‍ അവിടെ നിന്നും വിതരണം ചെയ്യുന്നതാണ്.

sharjah

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് 06-5610845, 050-7180669 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+