Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ; അച്ഛനെയും അമ്മയെയും കാത്ത് കുഞ്ഞ് ഖദീജ

Baby Feet
ഷാര്‍ജ: അച്ഛനും അമ്മയും ഉപേക്ഷിച്ച കുഞ്ഞു ഖദീജ ദുരിത കാഴ്ചയാവുന്നു. 15മാസം പ്രായമുള്ള ഖദീജയുടെ തലയ്ക്ക് അപകടത്തെ തുടര്‍ന്ന് പരുക്കേറ്റു. ഗുരുതരാവസ്ഥയിലായിരുന്ന ഖദീജ ജീവിത്തിലേയ്ക്ക് മടങ്ങിയെത്തുകയാണ്. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ച് അച്ഛനും അമ്മയും സ്വന്തം രാജ്യമായ പാകിസ്താനിലേക്ക് പോയി. ബന്ധുക്കള്‍ ഉപേക്ഷിച്ച ഖദീജ ആശുപത്രി ജീവനക്കാര്‍ക്ക് വേദനയാകുന്നു.

2013 നവംബറിലാണ് കുളിപ്പിയ്ക്കുന്നതിനിടെ വീണ് ഖദീജയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ജീവന് അപകടമൊന്നുമില്ലാതെ രക്ഷിയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും കുഞ്ഞ് കോമയിലാണ്.

അച്ഛനും അമ്മയും ഒരിയ്ക്കല്‍ പോലും കുഞ്ഞിനെ കാണാനെത്തിയിരുന്നില്ല. ആകെ ആശുപത്രിയിലെത്തുന്നത് ഒരു അമ്മാവനായിരുന്നു. ഖദീജയുടെ മാതാപിതാക്കള്‍ ഇനി ഷാര്‍ജിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാരോട് അയാള്‍ പറഞ്ഞു. ഇപ്പോള്‍ ഈ അമ്മാവനും കുഞ്ഞിനെ കാണാന്‍ എത്താറില്ല

ഷാര്‍ജിയിലെ അല്‍ഖാസിമി ആശുപത്രിയിലാണ് ഖദീജ. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുന്നതിനായി ആശുപത്രി അധികൃതര്‍ പല സന്നദ്ധ സംഘടനകളെയും സമീപിച്ചതായി അലിത്തിഹാദ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+