കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;ഇന്ത്യക്കാരന്‍റ ഭാര്യയെ കൊന്നത് പാകിസ്താനി?

  • By Meera Balan
Google Oneindia Malayalam News

Blood Knife
ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മില്‍ ശത്രുതയിലാണെങ്കിലും ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ക്കിടയില്‍ ആ സൗഹൃദം നില നില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ഇന്ത്യക്കാരനെ സഹായിച്ച് പാകിസ്താനി യുവാവ് പൊലീസ് പിടിയിലായി. രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഇന്ത്യക്കാരന്റെ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മൃതദേഹം ഉപേക്ഷിയ്ക്കാനും ഇന്ത്യക്കാരനെ സ്വന്തം നാട്ടിലേയ്ക്ക് കടത്താനും സഹായിച്ചത് പാകിസ്താനിയാണ്. എന്നാല്‍ കൊലക്കുറ്റത്തിന് പൊലീസിന്റെ പിടിയിലകപ്പെട്ടതും പാകിസ്താന്‍കാരന്‍ തന്നെ.

തൊഴില്‍ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതിനാലും ദാമ്പത്യ കലഹങ്ങളെയും തുടര്‍ന്നാണ് ഇന്ത്യക്കാരന്‍ തന്റെ ഭാര്യയുമായുള്ള വിഹാഹ ബന്ധം വേര്‍പെടുത്താമെന്ന് കരുതിയത്. എന്നാല്‍ ജീവനാംശമായി വന്‍ തുക നല്‍കേണ്ടി വരുമെന്ന കാരണത്താല്‍ ഇയാള്‍ വിവാഹമോചനം വേണ്ടെന്ന് വച്ചു. ഭാര്യയെ കൊലപ്പെടുത്താമെന്ന് ഇയാള്‍ തീരുമാനിച്ചു. ഇക്കാര്യം തന്റെ പാകിസ്താനി സുഹൃത്തും സെയില്‍സ്മാനുമായ സുഹൃത്തി (28) നെ അറിയിച്ചു.

എന്നാല്‍ കൊലപാതകശ്രമത്തില്‍ നിന്ന് പാകിസ്താന്‍കാരന്‍ ഇന്ത്യക്കാരനെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചു. മാര്‍ച്ച് 11 ന് ഇന്ത്യക്കാരന്‍ തന്‌റെ ഉറ്റസുഹൃത്തായി യുാവാവിന് മെസേജ് അയക്കുകയും താന്‍ ഇന്ന് നാട്ടിലേയ്ക്ക് പോവുകയാണെന്നും എയര്‍പോര്‍ട്ടില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ സുഹൃത്തിനോട് താന്‍ ഭാര്യയെ കൊന്നുവെന്നും മൃതദേഹം മുറിയില്‍ ഉണ്ടെന്നും പറഞ്ഞു.

പാകിസ്താന്‍കാരന്‍ യുവതിയുടെ മൃതദേഹം കാണുന്നതിനായി മുറിയിലെത്തി. എന്നാല്‍ അവര്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ അവരെ ശ്വാസം മുട്ടിച്ച് കൊന്നു. ശേഷം രണ്ട് പേരും മൃതദേഹം മുര്‍ഗാമിലെ ഒരു ഓടയില്‍ നിക്ഷേപിച്ചു. അന്ന് തന്നെ ഇന്ത്യക്കാരന്‍ നാട്ടിലേയ്ക്ക് പോവുകയും ചെയ്തു. എട്ട് മണിയ്ക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാകിസ്താന്‍കാരന്‍ കുടുങ്ങുന്നത്. സുഹൃത്തിനെ രക്ഷിയ്ക്കാനാണ് താന്‍ കൊലപാതകം ചെയ്തതെന്ന് യുവാവ് പറഞ്ഞു.

പാകിസ്താന്‍കാരനുമായുള്ള ഭര്‍ത്താവിന്റെ സൗഹൃദം കൊലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഇഷ്ടമല്ലായിരുന്നെന്നും ഇതിനെച്ചൊല്ലി ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നെന്നും പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞു. മാത്രമല്ല ഇന്ത്യക്കാരന് ഒരു ഫിലിപ്പീന്‍ യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

English summary
A jobless Indian allegedly premeditatedly killed his wife with the help of his friend due to family disputes and dumped her body near a garbage bin in a farming area near Murgham area on the Dubai-Al Ain Road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X