പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ പാക് കോടതി ഇന്ന് വാദം കേള്‍ക്കും
ഇസ്ലാമാബാദ്: ഇമ്രാന് ഖാനെ അയോഗ്യനാക്കാനുള്ള ഹര്‍ജിയില്‍ പാകിസ്താന് കോടതി ഇന്ന് വാദം കേള്‍ക്കും. മുന്ഭാര്യയിലുള്ള മകളുടെ പിതൃത്വം 2018 ലെ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച നാമനിര്‍ദേശക പത്രികയില്‍ മറച്ചുവച്ചെന്നാരോപിച്ചാണ് ഇമ്രാന് ഖാനെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് പാക് ദിനപ്പത്രം ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച്ചയാണ് പാക് ഹൈക്കോടതി ഹര്‍ജി സ്വീകരിച്ച് വാദം കേള്‍ക്കാന്‍ തയ്യാറായത്. പാകിസ്താന്റെ ഭരണഘടനയിലെ 62 63 വകുപ്പുകള്‍ ലംഘിച്ചെന്നതിനാലാണ് ഇമ്രാന് ഖാനെതിരെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. പാകിസ്താന്റെ പാര്‍ലമെന്റ് അംഗം സത്യസന്ധനും ശരിയായ പ്രവൃത്തി ചെയ്യുന്നവനുമാകണമെന്ന ഭരണഘടന അനുശാസിക്കുന്നതിന്റെ ലംഘനമാണ് ഇമ്രാന് ചെയ്യതതെന്നും ഹര്ജിക്കാരന് പറയുന്നു.

ഇമ്രാന് ഖാന് തന്റെ മകളായ ടൈറിന് ജെഡ് ഖാന്റെ പിതൃത്വം 2018ല്‍ നാമനിര്‍ദ്ദേശപത്രികയില്‍ മറച്ചുവച്ചെന്നാണ് പറയുന്നു. അന ലൂസിയ വൈറ്റിന്റെ മകളാണ് ടൈറിന്. ടൈറിന് ഇമ്രാന് ഖാന്റെ മകളാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ആ മകളുടെ പേര് പരാമര്‍ശിക്കാത്ത നാമനിര്‍ദ്ദേശ പത്രിക അതിനാല്‍ തന്നെ ആര്‍ട്ടികിള്‍ 62,63ന്റെ ലംഘനമാണെന്നും പറയുന്നു. സമാനമായി ഇസ്ലാമാബാദ് ഹൈക്കോടതി ഇത്തരത്തിലുള്ള ഹര്‍ജി തള്ളിയിരുന്നു. മൂന് വിവാഹം കഴിച്ച ഇമ്രാന് ഖാന്റെ നിലവിലെ ഭാര്യ ബുഷ്റ മനേകയാണ്. മുന്‍ ക്രിക്കറ്ററായ ഇമ്രാന് ഖാന് പാകിസ്താന്റെ 22 പ്രധാനമന്ത്രിയാണ്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications