ചപ്പാത്തി വഴക്ക്; 2പേര്ക്ക് പരുക്ക്
കുവൈത്ത് സിറ്റി: ജീവിയ്ക്കാന് ആഹാരം അത്യാവശ്യമാണ് എന്നാല് അതിന് വേണ്ടി തമ്മില് തല്ലിയാലോ. കുവൈത്തിലെ ഒരു സിറ്റിയില് കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്കാരനും തമ്മില് ചപ്പാത്തിയ്ക്ക് വേണ്ടിയാണ് തല്ല് നടത്തിയത്. കണ്ട് നില്ക്കുന്നവരെ അമ്പരപ്പിയ്ക്കുന്ന തരത്തിലായിരുന്നു രണ്ടുപേരും തമ്മില് തല്ലിയത്. അറബ്ടൈംസ് ഓണ്ലൈനാണ് ഈ ചപ്പാത്തി വഴക്ക് റിപ്പോര്ട്ട് ചെയ്തത്.
ചപ്പാത്തി വാങ്ങുന്നതിനായിട്ടാണ് ഇരുവരും ഒരു ഹോട്ടലില് എത്തിയത്. ക്യൂ നില്ക്കുന്നതിനിടയില് ഇന്ത്യക്കാരന് ക്യൂ തെറ്റിച്ച് മുന്നില് കയറി ചപ്പാത്തി വാങ്ങിയതാണ് പ്രശ്നങ്ങള്ക്ക് കാരണമെന്നാണ് ദൃക്സാക്ഷികള് പറയുന്നത്. പാകിസ്താനിയ്ക്ക് തൊട്ടുപിന്നിലായാണ് ഇന്ത്യക്കാരന് നിന്നിരുന്നതെന്നാണ് ദൃക്സാക്ഷി പറയുന്നത്. എന്നാല് പാകിസ്താനിയ്ക്ക് ഹോട്ടല് ജീവനക്കാരന് ചപ്പാത്തി നല്കാന് തുടങ്ങിയതും ഇന്ത്യക്കാരന് മുന്നിലേയ്ക്ക് കയറി ചപ്പാത്തി വാങ്ങുകയായിരുന്നു.

തുടര്ന്നാണ് പാകിസ്താനി ഇന്ത്യക്കാരനെ ആക്രമിച്ചത്. തുടര്ന്ന് ഇവര് തമ്മില് നടന്ന സംഘട്ടനത്തില് രണ്ട് പേര്ക്കും സാരമായി പരുക്കേറ്റു. താന് വരിതെറ്റിച്ചില്ലെന്നും ജീവനക്കാരന് തനിയ്ക്ക് ചപ്പാത്തി നല്കിയതാണെന്നും ഇന്ത്യക്കാരന് പറഞ്ഞു. സംഭവം പൊലീസിനെ അറിയിക്കുകയും പൊലീസെത്തി ഇവരെ ആശുപത്രിയില് പ്രവേശിപ്പിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications