കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ ചികിത്സയ്ക്ക് പണം ലഭിക്കാന്‍ വേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് അറസ്റ്റിലായ യുവതി

യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 54 കാരിയായ പാകിസ്താന്‍ യുവതിയെ ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടികൂടി.

  • By ഭദ്ര
Google Oneindia Malayalam News

ഷാര്‍ജ: യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 54 കാരിയായ പാകിസ്താന്‍ യുവതിയെ ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടികൂടി. കാന്‍സര്‍ രോഗബാധിതയായ യുവതി ചികിത്സയ്ക്ക് പണത്തിന് വേണ്ടിയാണ് മയക്കുമരുന്ന് കടത്തിയത് എന്ന് കോടതയില്‍ പറഞ്ഞു.

മുത്തുകള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ക്കുള്ളില്‍ വെച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ മയക്കുമരുന്ന് കച്ചവടക്കാരനെ സമീപിക്കുകയും ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കാമെന്ന് അയാള്‍ പറയുകയും ചെയ്തു. യുഎഇയിലേക്ക് കുറച്ച് മരുന്നുകള്‍ കടത്തണം എന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്.

 arrest

കാന്‍സര്‍ രോഗം മൂലം വേദന സഹിക്കാന്‍ കഴിയുന്നില്ലെന്നും മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. ഇയാള്‍ തന്നെയാണ് ടിക്കറ്റും വിസയും ശരിയാക്കി കൊടുത്തത്. കേസ് നവംബര്‍ 10 ന് മാറ്റി വെച്ചിരിക്കുകയാണ്.

English summary
A 57-year-old Pakistan-origin woman who was accused of smuggling drugs into UAE, has said that she committed the crime in exchange for money so that she could fund her cancer treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X